ക്ലാഷ് എന്ന ഈജിപ്ഷ്യൻ സിനിമ
ലോകത്തിന്റെ വർത്തമാനത്തെ ഒരു പോലീസ് വാനിനുള്ളിൽ പിടിച്ചിടുന്നു. ആദ്യം പത്രപ്രവർത്തകനും സഹായി ഫോട്ടോഗ്രാഫറും. അകത്താക്കുന്നു. അതോടെ നിങ്ങളും അകത്തായി. ഇനി നിങ്ങൾ എട്ടു ചതുരശ്ര മീറ്റർ ചുറ്റളവിന്റെ തട വിലാണ്. അകം കാഴ്ചകൾ ജനാലയഴികൾക്കു മുകളിലെ സുരക്ഷാ കവച വലക്കണ്ണികളിലൂടെ കാണുന്ന പുറം കാഴ്ചകൾ.അതാണ് സിനിമ. ക്ലാഷ് നടക്കുന്നത് നിങ്ങളുടെ ഉള്ളിലാണോ വാനിന്റെ ഉള്ളിലാണോ രാജ്യത്തിനുള്ളിലാണോ ലോകത്തിനുളളിലാണോ എന്നു വേർതിരിക്കാനാവാത്ത വിധം ലയിപ്പിച്ചാണ് സംഭവങ്ങൾ.
മുസ്ലീം ബദർ ഹുഡ് (ഈ പേരു തന്നെ ചിന്തയെ കൊത്തി വലിക്കും) അധികാരത്തിലേറുകയും പട്ടാള അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെടുകയും _ ഇത് സമൂഹത്തിൽ കനലു കോരിയിട്ടു അനുകൂലികളും പ്രതികൂലിക ളു മാ യി തോക്കും കല്ലും കമ്പും കയ്യേറ്റവുമായി നഗരങ്ങൾ വൃണപ്പെടുകയാണ്. ഇതാണ് പശ്ചാത്തലം. ചിത്രം ചരിത്രത്തിന്റെ ഒരു മുഹൂ ർത്തത്തിലേക്ക് പോലീസ് വാനിനെ കൊണ്ടു വെച്ചു കഥ പറയുന്നു.
ആദ്യം പട്ടാളപ്പോലീസിന് (ഇവർ തമ്മിലെന്താണ് വ്യത്യാസം?) ദഹിക്കാതെ വന്നത് ചോദ്യങ്ങൾ ഉന്നയിച്ചവരെയാണ്.സെൻസർഷിപ്പ് പത്രത്തിന്റെ വായടച്ചാവണമല്ലോ. ക്യാമറ പിടിച്ചു വാങ്ങി .പോലീസ്, ജനതയ്ക്കു മേൽനടത്തിയ തിരുവാതിരക്കളിയും ചവിട്ടുനാടകവും പകർത്തിയതെല്ലാം ഞൊടിയിട കൊണ്ട് അപ്രത്യക്ഷമാവും. പോരാത്തതിന് പട്ടാളവീര്യത്തോട് പ്രതികരിച്ചതിനുള്ള പാരിതോഷികവും കൈവിലങ്ങ് അഴികളിൽ കൊരുത്ത് അകത്തിട്ടു. അപ്പോഴല്ലേ ജനകൂട്ടം പേയിളകി വരുന്നത്. ശിക്ഷകരോ രക്ഷകരോ ... ഏതാന്നറിയlല്ല. കല്ലേറ് തുരുതുരാ . കല്ലെറിഞ്ഞവരെയും പട്ടാളം അനുഗ്രഹിച്ചു. വാനിന് അകത്തായി. നടുറോഡിലെ സഞ്ചരിക്കുന്ന തടവറ ഒരു പ്രതീകമാണ്.. പത്ര കൂട്ടാളികൾക്ക് തള്ളും ചവിട്ടും - വന്നവരുടെ വക സൽക്കാരം. കഥാഗതിയിൽ ഒരു നഴ്സും മകനും കൂടി :... നഗ്വയും ഫാറസും ഭർത്താ വ് ഹൊ സാമും. അവരും വന്നു പെടുകയാണ്. നീതിയും ന്യായവും ചോദിച്ചതിന് അന്യായമാണല്ലോ മറുപടി. ഇപ്പോൾ വാനിനകത്ത് ഏഴെട്ടു പേരായി.കീരിയേയും പാമ്പിനെയും ഒരേ കൂട്ടിലിടുന്ന തന്ത്രം പട്ടാളത്തിനറിയാം. ഒരു സംഘം എംബിക്കാരും (മുസ്ലീം ബ്രദർഹുഡ് ) വാനിന്നള്ളിലേക്ക്! അക്രമോത്സുകമതബോധം പത്തി വിരി ച്ചാടി. കർമം ചെയ്യുക ഫലം നോക്കേണ്ടല്ലോ. ഇനി യാ ണ് സിനിമ മുറുകുന്നത്. ഒരു എം ബി ക്കാരൻ സംശയമുന്നയിക്കുന്നു. നമ്മൾ വീണ്ടും അധികാരത്തിലെത്തമോ.? മറുപടി ഊഹിക്കാവുന്നതാണ്. ദൈവ പക്ഷം തോ ൽക്കില്ല. പാപികളെ വകവരുത്തും. ഒരു സാദാ വിശ്വാസിക്ക് അതു മതി. വിശ്വാസത്തിന്റെ വിത്തുകൾ മുളപ്പിക്കാൻ വസ്തുതാപരമായ കാര്യങ്ങൾ വേണ്ടല്ലോ. പരസ്പരമുള്ള ആക്രമണ പ്രവണ ത തടവിന്റെയും അധികാര സമ്മർദ്ദത്തിന്റെയും ഫലമായി സങ്കോ ചിക്കുകയാണ്. ഒരാൾക്ക് മൂത്രം മുട്ടി. എന്താ ചെയ്യുക? ഒരു കുപ്പിയിൽ എങ്ങനെ സാധിക്കാം എന്ന് മറ്റൊരുത്തൻ ഡമോൺസ് ട്രേറ്റ് ചെയ്യുന്നു.
ഗ്രൂപ്പിൽ ഒരു പെൺകുട്ടിയുണ്ട്.അയിസ. അവളുടെ മുത്തച്ഛനും ഉണ്ട്. ഇരു വിഭാഗങ്ങളിലുമായി രണ്ടു കൂട്ടികൾ ഒരാണ്.ഒരു പെണ്ണ്. അവർ പരസ്പരം സ്കൂളിലെ കളി രീതി പങ്കിടുന്നു. എം ബി ഗ്രൂപ്പും പട്ടാള ഗ്രൂപ്പും ... എതിർ ഗ്രൂപ്പിനെ വെടിവെച്ച് കൊല്ലുന്നതോടെ കളി തീരും. സംഘർഷഭരിത ദേശങ്ങളിലെ വിദ്യാലയ പl 0ങ്ങൾ കേവല വിനോദങ്ങളല്ല.പ്രതി സംസ്കാരം ഉല്ലാദിപ്പിക്കുന്ന ആസൂ ത്രിത കളികൾ തന്നെ. ഈ കുട്ടികൾ എതിർപ്പിനെറയും വിദ്വേഷത്തിന്റെയും പക്ഷത്തു തന്നെയാണ്.
പട്ടാളം ട്രക്ക് റോഡിലൂടെ ഓടിക്കുമ്പോൾ തകർന്ന നഗരവും വിഷലിപ്ത ജനാവലിയും കാഴ്ചകളാണ്. ഈ വാ നി നുളളിൽ കാമുകൻ.നഴ്സ്, പോരാളി, തെരുവുവാസി, വിശ്വാസി, പത്രപ്രവർത്തകൻ, അച്ഛൻ , അമ്മ, മകൾ, മകൻ, ആങ്ങള തുടങ്ങി സമൂഹത്തിന്റെ പ്രാതിനിധ്യം:
പെൺകുട്ടി വിഷ മിക്കുന്നത് നഗ്വ കണ്ടു. ഒരമ്മയ്ക്ക് അത് മനസിലാകും.തട്ടമിട്ടിട്ടുണ്ടോ എം ബിക്കാരിയാണോ എന്നൊന്നും നോക്കിയില്ല. ചേർത്തു പിടിച്ച് കാര്യം തിരക്കി. മാനവികതയ്ക്ക് എന്തു പക്ഷം? അവൾക്ക് മൂത്രം മുട്ടി. എന്തു ചെയ്യും. പട്ടാളക്കാർ മനുഷ്യപ്പറ്റില്ലതെ പ്രതികരിച്ചു. എല്ലാ വിദ്വേഷങ്ങളും മറന്ന് അക്രമകാരികൾ മനുഷ്യരായി. പുറംതിരിഞ്ഞു നിന്നു. അവൾ ശ്രമിച്ചിട്ടും അത്രയും ആൺ സാന്നിധ്യത്തിൽ അവൾക്കതായില്ല.
നഗ്വവയുടെ ഭർത്താവിന്റെ ആഴമുള്ളമുറിവ് .മാംസം പിളർന്നു പോയി. സേഫ്റ്റി പിൻ വെച്ച് തുന്നിയടുപ്പിക്കാൻ നഗ്വ തീരുമാനിക്കുന്നു. മൂന്നാമത്തെ സേഫ്റ്റി പിൻ തന്റെ തട്ടമഴിച്ച് അയ്സ നൽകുമ്പോൾ യാഥാസ്ഥിഥിതികനായ മുത്തച്ഛൻ തടയുന്നില്ല അദ്ദേഹത്തിന്റെ നെറ്റിയിലെ മുറിവ് കെട്ടാൻ ന ഗ്വ ശ്രമിക്കമ്പോൾ അന്യ സ്ത്രീ തൊടരുത് എന്ന് പറഞ്ഞ മൂപ്പീന്നാ പുളളി. സ്വാർഥതയുടെയും നിസ്വാർഥതയുടെയും ബിന്ദുക്കളിലേക്ക് ദോലനം ചെയ്യുന്ന മനുഷ്യ ഭാവങ്ങൾ. .
ഒരു മൊബൈൽ ഫോൺ ഇത്തരം സന്ദർഭങ്ങളിൽ വഹിക്കുന്ന പങ്ക് അതിന്റെ ഉടയോന്റെ വില എന്നിവ പ്രത്യേകം പറയേണ്ടല്ലോ. പെങ്ങളുടെ പ്രണയ സന്ദേശം ആ ഫോണിൽ കാണുമ്പോഴുണ്ടാക്കുന്ന അവസ്ഥയും ഊഹിക്കാം. തമാശയും പാട്ടും താളവുമെല്ലാം ആസ്വദിച്ച് മറ്റൊരു ലോകവും ഉള്ളിൽ രൂപപ്പെടുത്തുന്നുണ്ട്. മരണ വാർത്തയോടെ ദുഖമേറ്റുവാങ്ങി ആശ്വാസമാകുന്നുമുണ്ട്. ഒന്നും സ്വന്തമായിട്ടില്ലാത്ത തെരുവു ജീവിയും എങ്ങനെയോ ഇക്കൂട്ടത്തിലുണ്ട്.
ട്രക്ക് അക്രമക്കൂട്ടത്തിനടുത്തെത്തന്നു. എം ബി കൂട്ടമാണ്.ഒരു വിഭാഗത്തിന് സന്തോഷം .മറുപക്ഷത്തിന് ചങ്കിലിടിപ്പ് .ഇനി എന്താണ് സംഭവിക്കുക. താഴിട്ട വാതിൽ തല്ലിപ്പൊളിച്ച് പേരു ചൊല്ലി രക്ഷപെടുത്തുമ്പോൾ അവശേഷിക്കുന്നവരുടെ ഹൃദയ ഭയം ഉന്നതിയിലെത്തുന്നു.
ഇനി എന്താണ് സംഭവിക്കുക എന്ന ചോദ്യം അവശേഷിപ്പിച്ച് ക്ലാഷ് അവസാനിക്കുന്നു, അല്ല തുടരുന്നു..
വാനിലുളളിൽ നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട്. അതെല്ലാം സൂക്ഷമമായി പകർത്തുകയും ചെയ്തിരിക്കുന്നു.
വൈകാരികത ജ്വലിപ്പിച്ച് മനുഷ്യത്വത്തെ വറചട്ടിയിൽ പൊരിക്കുന്ന കാലത്ത് ഇത്തരം സിനിമകൾ വലിയ ഇടപെടലുകളാണ് നടത്തുന്നത്. ആൾക്കൂട്ടത്തെ പോരുകാളകളാക്കുന്ന തന്ത്രം ചോദ്യം ചെയ്യപ്പെടണം. വിഭജനത്തിന്റെ രാഷ്ട്രീയം അയൽക്കാരൻ ശത്രു എന്ന സങ്കല്ലം നമ്മുടെ എന്ന ബ ഹു വചനത്തിനുള്ളിൽ മുള്ളുവേലി കെട്ടിയിട്ടത്... ക്ലാഷ് ഒരു ചിത്രമല്ല. ഒരു ചൂണ്ടുവിരലാണ്. അവരവരിലേക്ക് അതു ഉന്നംവെക്കുന്നു.
ഒരു വാനിന്റെ ഉള്ളിൽ ഒരു സിനിമ പിടിക്കാൻ ആർജവം കാട്ടിയ സംവിധായകനും ക്യാമറക്കാരനും നമ്മെ വിസ്മയിപ്പിക്കുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേള ഒരു അനുഗ്രഹം തന്നെയാണ്. നമ്മുടെ പടം പൊഴിച്ചുകളയുന്ന പടമാണിത്.
ക്ലാഷ് ഒരു പ്രദേശത്തിന്റെയോ കാലത്തിന്റെയോ കഥയല്ല.
മനുഷ്യർ വർഗീയതയുടെയും ഭരണകൂട ഭീകരതയുടെയും ആഖ്യാനമാണ്.