
മേല്‍വിലാസം എന്ന സിനിമയ്ക്ക് സ്വന്തം മേല്‍വിലാസം ഉണ്ട്
.അത് വേറിട്ട വഴിയെ സഞ്ചരിക്കുന്നു
പരീക്ഷണ സിനിമ എന്ന് വിശേഷിപ്പിചാലും കുഴപ്പമില്ല
സിനിമയില്‍ ഉടനീളം ഒരേ പശ്ചാത്തലം ,രംഗസജ്ജീകരണം . ഒരു കോടതി മുറിയുടെ ചുവരുകള്‍ക്കുള്ളില്‍ തളച്ചിട്ട കാഴ്ച .
സാധ്യതകള്‍ ഏറെ ഉണ്ടായിട്ടും കോടതി മുറിക്കു പുറത്തേക്ക് ക്യാമറ പോകുന്നില്ല
ഫ്ലാഷ് ബാക്ക് സീനുകള്‍ വഴങ്ങും. എന്നിട്ടും വേണ്ടെന്നു വെച്ചു. അത് ഉചിതമായി.കാരണം ഇപ്പോള്‍ കാണിക്കുന്നതില്‍ കൂടുതല്‍ ഒന്നും ഒരു വിചാരണയില്‍ തെളിവാകില്ല
കോടതിയില്‍ തെളിവുരേഖകള്‍ , സാക്ഷിമൊഴികള്‍ ഇവയാണ് പ്രധാനം. അതിനാല്‍ കോടതിക്ക് പാകമായ അവതരണ രീതി .പുറം ദൃശ്യങ്ങള്‍ തോടുവിക്കാതെ സംഭാഷണങ്ങളില്‍ കൂടി മാത്രം മേല്‍വിലാസം ഉണ്ടാക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍
നാടകത്തിന്റെ ഫ്രെയിം സ്വീകരിച്ചിരിക്കുന്നു. നാടക സിനിമ എന്ന് ഞാന്‍ ഇതിനെ വിളിക്കും.
സൂര്യ കൃഷ്ണമൂര്തിയുടെതാണ് സ്ക്രിപ്റ്റ്.അദ്ദേഹത്തിന്റെ രംഗ പരീക്ഷണങ്ങള്‍ പ്രതിഫലിക്കുന്നു. ലൈറ്റ് ആണ്ട് സൌണ്ട് ഷോയുടെ സാധ്യതകള്‍ ഓര്‍മിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളും ഉണ്ട്.
- അഭിനേതാക്കള്‍ -സുരേഷ് ഗോപി, പാര്ഥിപന് , തലൈവാസല്‍ വിജയ്, കക്കരവി, കൃഷ്ണകുമാര്‍ , അശോകന് ..
- ബാലകൃഷ്ണന്റെ ഛായാഗ്രഹണം
- സംവിധാനം- മാധവ് രാംദാസ്
നായികാ നായക സങ്കല്‍പ്പങ്ങള്‍ പൊളിച്ചു കളഞ്ഞു ( പേരിനു ഒരു പെണ്ണ് മാത്രം -അതൊരു ബാലിക )
കാഴ്ച്ചയുടെ ഉല്ലാസത്തെ ഉദ്ദീപിപ്പിക്കുന്ന മായിക വേഷങ്ങളും ആട്ടു പാട്ടുകളും ഇല്ല .
പ്രമേയം
ഔദ്യോഗിക സംവിധാനത്തിലെ മേലാള കീഴാള ബന്ധം .അതുണ്ടാക്കുന്ന നിന്ദ്യമായ അവസ്ഥകള്‍ .അപമാനവീകരനത്ത്തിന്റെ അധികാര ഘടന .
തിരുവായ്ക്ക് എതിര് വായില്ലാത്ത അധികാര രൂപങ്ങള്‍ എവിടെ ആയാലും -അത് പട്ടാളാമായാലും കോടതി ആയാലും മതമായാലും സാമ്രാജ്യത്വമായാലും ഏകാധിപതികളായ ജനപ്രതിനിധികള്‍ ആയാലും പ്രതിഷേധിക്കുന്നവന് മരണമാണ് വിശിഷ്ട സമ്മാനം എന്ന് ഈ സിനിമ ഓര്‍മിപ്പിക്കുന്നു
ദളിതന്റെ ഔദ്യോഗിക ജീവിതം ആണ് കേന്ദ്ര പ്രമേയം.
എത്ര കഴിവുണ്ടായിക്കോട്ടേ വളഞ്ഞു ആക്രമിക്കുന്ന സവര്ണമനസ്സുകള്ക്ക് മുന്നില്‍ നിയമം അനുവദിക്കാത്ത പ്രതിരോധങ്ങള്‍ വേണ്ടി വന്നേക്കാം
നിയമം ഹൃദയ സ്പന്ദനങ്ങള്‍ക്ക് ചെവി കൊടുക്കുന്നില്ല .അതുകൊണ്ട് തന്നെ ആത്മാഭിമാനത്തിനേറ്റ ക്ഷതങ്ങള്‍ക്ക് വിചാരണയില്‍ ലഭിക്കുന്ന വില വളരെ ചെരുതായിരിക്കുമെന്നു സിനിമ ചൂണ്ടിക്കാട്ടുന്നു
ഇപ്പോഴും മേലാളന്മാര് സജീവമാണ്
അധസ്ഥിതരെ അവഗണിക്കുന്ന അകറ്റി നിറുത്തുന്ന അവജ്ഞയോടെ വീക്ഷിക്കുന്ന വിഭാഗങ്ങള്‍ ഉണ്ട്.കേരളത്തില്‍ ചില ഓഫീസുകളില്‍ താഴ്ന ജാതിയില്‍ പെട്ടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പെന്ഷന് പറ്റിയപ്പോള്‍ ശുദ്ധി വരുത്തലിനായി ചാണകവെള്ളം തളിച്ച സംഭവം ഉണ്ടായല്ലോ
പുരുഷന്മാരുടെ സായുധ സേനയിലെ വിചാരണയില്‍ സ്ത്രീ സാന്നിധ്യം ഉണ്ടാകുന്നത് എങ്ങനെ? അധികാരം അതിന്റെ ആണ് കോയ്മ വേണമെങ്കില്‍ വായിച്ചെടുക്കാം.
ലളിതമാണ് സിനിമ
പത്ത് ദിവസം കൊണ്ട് കുറഞ്ഞ ബജറ്റില്‍ ഒരു ഹോസ്റല്‍ മുറിയില്‍ ചിത്രീകരിച്ച ഫിലിം

കോടികള്‍ മുടക്കി കോലാഹലത്തോടെ പുറത്തിറങ്ങുന്ന സിനിമകളും ഫാന്‍സ സോസിയെഷനെ കൊണ്ട് തിരക്ക് ഉണ്ടാക്കി ഏറെ ഓടിപ്പിക്കുന്ന സൂപ്പര്താരറിലീസുകളും ഉണ്ടാക്കുന്ന മുഷിപ്പില്‍ ആണ് മേല്‍വിലാസം വേറിട്ട് നില്‍ക്കുന്നത്
(കൃഷ്ണകുമാറിന്റെ അതിര് വിട്ട നാട്യങ്ങളും അപക്വമായ ചില സന്ദര്‍ഭങ്ങളും മുഴച്ചു നില്‍ക്കുന്നുണ്ട്.)
മേല്‍വിലാസം 16-ാമത് ബുസാന്‍ ഇന്റര്‍നാഷണന്‍ ഫിലിം ഫെസ്റ്റിവെലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു

2 comments:
നന്നായിരിക്കുന്നു. ഈ സിനിമ കണ്ടിട്ട് ഇതേ അഭിപ്രായങ്ങൾ എനിക്കും തോന്നി. വായിക്കാൻ അവസരമുണ്ടാക്കിയതിന് നന്ദി.
കാണണം എന്നുണ്ടായിരുന്നു പക്ഷെ സാധിച്ചില്ല
Post a Comment