Tuesday, December 12, 2017

ജരാനരശരീരോദയങ്ങൾ


മക്കളില്ലാത്ത വൃദ്ധ ദമ്പതികളുടെ ജീവിതത്തെ അസാധാരണ തലത്തിലേക്ക് ഉയർത്തിയ അപൂർവ്വാനുഭവമാണ് കാൻഡ ലേറിയ പങ്കിടുന്നത്. വാർധക്യം കാരണം മങ്ങിപ്പോകാവുന്ന
കാലം. പക്ഷേ, അവർ നിറം നൽകി പൊലിപ്പിക്കുകയാണ്സംഗീത വേദികളിലാണ് ആ വൃദ്ധ . വൃദ്ധനാകട്ടെ ക്രിക്കറ്റ് കളിയിൽ യുവാക്കളെയും കുട്ടികളെയും കടത്തിവെട്ടുന്ന പ്രകടനവുമായി വാർധക്യത്തിന്റെ യുവത്വം ആഘോഷിക്കുന്നു. കളിക്കളത്തിൽ പ്രായം മാറി നിൽക്കുമെന്ന്. ഹവാന കടലോരത്തിൽ അവിദഗ്ധമായി ഷൂട്ട്  ചെയ്യുന്ന വീഡിയോ ക്യാമറയിലേക്ക് തിരയും തീരവും . വിനോദ സഞ്ചാരക്കാഴ്ചകൾ തിരയടിക്കുന്നതിന്റെ തീരമാനങ്ങൾ പിന്നീടാണ് നാം മനസിലാക്കുന്നത്
ക്യൂബ സാമ്പത്തിക പ്രതിസന്ധിയിലാണ്. കാൻഡലേറിയയും വിക്ടർ ഹ്യൂഗോയും ജീവിതം തള്ളിനീക്കുന്നവരാണ്. അവർക്ക് മറ്റാരു തുണ?
ആറ് കോഴിക്കുഞ്ഞുങ്ങളെ കാൻഡിലേറിയ വളർത്തുന്നുണ്ട്. അവ മഴ നനഞ്ഞാൽ വൃദ്ധക്ക് വിഷമം. തോർത്തിയെടുത്ത് ഉമ്മ വെച്ച് മടിയിൽ ഇരുത്തി കൊഞ്ചിക്കും
ഹ്യൂഗോയും ആ കോഴിക്കുഞ്ഞുങ്ങളോട്  മമത ഉള്ളിൽ സൂക്ഷിക്കുന്നു.
മക്കളില്ലാത്ത ജീവിതങ്ങൾ കോഴിക്കുഞ്ഞുങ്ങളിൽ അർഥം കണ്ടെത്തുകയാണ്.
രേഖീയമായി ചലിക്കുന്നത് വ്യതിചലിക്കുമ്പോഴാണ് ജീവിതമാവുക. വ്യതിചലനം സന്തോഷം, ഭയം. ദുഃഖം, ഉന്മാദം, ഏകാന്തത, നിരാശ തുടങ്ങിയ ഏതിലേക്കു മാകാം
അത് മുൻകൂട്ടി പാചകം ചെയ്ത ഭക്ഷണം കഴിക്കുന്നതു പോലെ സംഭവിക്കുന്നില്ല അപ്രതീക്ഷിതമായി സംഭവിച്ചു പോകുന്നു. എന്തുകൊണ്ട് എന്ന ചോദ്യം ദാർശനികമായ തലത്തിലേക്ക് ഉയർത്തും?. ആത്മീയ തലത്തിൽ ഉത്തരം ലഭിക്കുന്നതാണ് പലർക്കും ആശ്വാസമാവുക.. ജീവിതം സുനിശ്ചിതാനുഭവങ്ങൾ മാത്രമായിരുന്നെങ്കിൽ അത് ഒരു ഒച്ചിൻ കുടിൽ ചുരുങ്ങി വിരസപ്പെടുമായിരുന്നു.
ഈ വൃദ്ധ ദമ്പതികളും ജീവിതമാണ്
അസാധാരണത്വം മക്കളില്ലായ്മയിൽ നേരിട്ടതാണ്. അതിനേക്കാൾ വലിയ ഒന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല
ഒരു ദിവസം നഗരത്തിന് തീ പിടിക്കുകയും തൊഴിലാളി സ്ത്രീകൾ പുറത്തേക്ക് ഓടുകയും ചെയ്തു. കാൻഡ ലേറിയ പണി തുടർന്നു. മുഴിഞ്ഞവിരിപ്പുകൾ  വാഷിംഗ് മെഷീനിലേക്ക് മാറ്റുകയാണവർ. അപ്പോഴാണ് വിരിപ്പുകൾക്കൊപ്പം അത് കാണുന്നത്. ആ ബാഗ് അവർ തുറക്കുമ്പോൾ കാഴ്ചയുടെ മാസ്മരിക ലോകത്തേക്ക് കാമന ക ളു ടെ വസന്തത്തിലേക്ക് അവരുടെ ജീവിതം മാറിമറിയുമെന്ന് കാൻഡ ലേറിയ കരുതിയില്ല. ആരും കാണാതെ കാട്ടിയതാണെങ്കിലും
ഹ്യൂഗോയുടെ ധർമ്മ,ബോധം ആ ക്യാമറ കാൻ ഡിലേ റിയ എടുത്തത് ശരിയായില്ല എന്ന വാദം മുന്നോട്ടു വെക്കുന്നു .യഥാർഥ ഉടമയ്ക്ക് അത് തിരികെ കിട്ടുമെന്നുറപ്പുണ്ടോ? അതെ എല്ലാത്തിനും ചില ന്യായീകരണങ്ങൾ ഉണ്ടാകണം. മനസമാധാനത്തിനാണ് അത്തരം ഊന്നുവടികൾ
ഹ്യൂഗോ കോഴിക്കുഞ്ഞുങ്ങളെ വീഡിയോ പിടിച്ചു കൊണ്ടിരിക്കുമ്പോഴാണ് കാൻഡിലേറിയ  കുളിമുറിയിൽ നിന്നും വരുന്നത് .അവർ അറിയാതെ ഹ്യൂഗൊ അവരുടെ നഗ്നത പകർന്നുന്നു. വൃദ്ധ ശരീരത്തിൽ ക്യാമറ സാവധാനം സഞ്ചരിക്കുകയാണ്. ഹ്യൂഗോ  അനുഭൂതിയുടെ ലോകം വീണ്ടെടുക്കുകയായിരുന്നു.
തന്റെ നഗ്നത പകർത്തി ഹ്യൂഗോ ആസ്വദിക്കുന്നത് കണ്ട വൃദ്ധക്ക് ചിരിയടക്കാനായില്ല. ആ തമാശയോട് അവർ പൊരുത്തപ്പെടുകയാണ്. അഭിനേത്രിയും സംവിധായകനും കൂടുതൽ നിഷ്കളങ്ക നഗ്നതയിൽ ലയിക്കുന്നു.. അവർ മേലാട യുതിർത്ത് ഉന്മാദഭാവഗാനം ചൊല്ലി തൃഷ്ണകളുടെ ദൃശ്യങ്ങൾ സമ്മാനിക്കുന്നു
എതു പ്രായത്തിലും കാഴ്ചയുടെ രീതി മാറ്റിയാൽ ഉത്തേജിതരാകാം. മുതിർന്ന പൗരർ കൂടുതലുള്ള കേരള സമൂഹത്തിന് സ്വന്തം തീർഥാടന ശരീരങ്ങളെ വിരക്തിയുടെ ചൂണ്ടൽ കൊളുത്തിൽ നിന്നും വിമോചിപ്പിക്കാം,
ഒരു ദിവസം ക്യാമറ മോഷണം പോകുന്നു.
കള്ളക്കടത്ത് സാധനങ്ങളും മോഷണ വസ്തുക്കളും വിൽക്കുന്നയിടത്ത് അത് എത്തപ്പെട്ടേക്കാം. ഹ്യൂഗോ അവിടെയെത്തുന്നു..
മോശം ഉരുപ്പടികൾ തന്റെ കുട്ടികൾ എടുക്കാറില്ല എന്നാണ് ആദ്യ പ്രതികരണം.
തുടർന്ന് ഹ്യൂഗോ-കാൻ ഡിലേറിയൻ വാർധക്യ രതിയുടെ ദൃശ്യങ്ങൾ കാട്ടി . അത് വില നൽകി വാങ്ങാനാണ് കച്ചവടക്കാരന് താല്പര്യം. നല്ല പ്രതിഫലം
കാരണമുണ്ട്
വിനോദ സഞ്ചാരികൾക്ക് വേറിട്ട
.കാഴ്ചകളാണ് ഇഷ്ടം. ഇത് മാർക്കറ്റ് പിടിക്കും. കച്ചവടക്കാഴ്ചയുടെ മൂല്യമിടുകയാണയാൾ. ഹ്യൂഗോയുടെ കൈയിൽ നല്ലൊരു തുക തിരുകി വെക്കുന്നു.
കാൻഡ ലേറിയ സമ്മതിക്കില്ല എന്ന നിലപാടിൽ ഹ്യൂഗോ വീട്ടിലേക്ക്. ഞാൻ ആഭിജാത്യമില്ലാത്തവളാ?
കടത്തിരകൾ ക്ഷോഭ മടക്കി ശാന്തതയിലേക്ക് ഉൾവലിഞ്ഞപ്പോൾ
ധർമാധർമങ്ങളുടെ തുലാസിൽ ന്യായീകരണ ഭാരങ്ങൾ. രതി ഭാവങ്ങൾക്കായി അവർ അനാവൃതരായി
ഹ്യൂഗോയുടെ നടത്തപ്പിഴവ്മൂലം കോഴിക്കുഞ്ഞിലൊന്ന് കാലടിയിൽ പെട്ട് ചതഞ്ഞ് ചത്തു. ഈ ദുരന്തരംഗം വീഡിയോയിൽ ചിത്രീകരിക്കപ്പെടുന്നുണ്ട്. ദുരന്ത ചിത്രീകരണത്തിന്റെ ശേഷിപ്പ് ഹ്യൂഗോയെ അസ്വസ്ഥനാക്കുന്നു. ആ ചെറു മരണം കാൻഡ ലേറിയക്ക് താങ്ങാവുന്നതിലും അധികം
സ്വയം സ്തനാർബുദ പരിശോധന കാൻഡിലേറിയ  നടത്തുന്നുണ്ട്
ഒടുവിൽ അത് സ്ഥിരീകരിക്കപ്പെടുന്നു.
വൃദ്ധൻ തകർന്നു പോകുന്നു
കരാർ പ്രകാരം കാഴ്ചക്കച്ചവട സാധനം കിട്ടാത്തതിനാൽ കച്ചവടക്കാരൻ തിരക്കി വരുന്നു.
പുതിയ സാഹചര്യം
പുതിയ ആവശ്യങ്ങൾ
കൂടുതൽ പ്രലോഭനം
ധർമ്മബോധത്തിന്റെയും ആത്മബന്ധത്തിന്റെയും നേത്രങ്ങളിലൂടെ അവർ പരിശോധന നടത്തി ഒരു തീരുമാനത്തിലെത്തുന്നു
സ്നേഹാശ്ലേഷണ ചുംബന ഗീതങ്ങൾ കൊണ്ടാണ് സിനിമ അവസാനിക്കുന്നത്
സാങ്കേതികവിദ്യ, വിപണി മൂല്യങ്ങൾ,
വന്ധ്യ വാർധക്യം ,സാമ്പത്തിക ഞെരുക്കം എന്നിവ ഉയർത്തുന ഒത്തിരി ചോദ്യങ്ങൾക്ക് ഉത്തരം തേടാനാണ് ജോണി ഹെൻഡ്രിക്സ് സംവിധാനം ചെയ്ത ഈ ചിത്രം ശ്രമിക്കുന്നത്. വൃദ്ധാനുഭവങ്ങൾ മുനിഞ്ഞു കത്തുന്ന ബൾബുകൾ പോലെയാണ് .വൈദ്യുതി നിലക്കും വരെ അല്ലെങ്കിൽ കാലാവധി കഴിയുംവരെ കത്തണം. പ്രകാശത്തിന്റെ വാർധക്യം കൂടുതൽ മനോഹരമാണെന്ന് ഈ സിനിമ ചൂണ്ടിക്കാട്ടുന്നു.

No comments: