Sunday, October 16, 2011

പ്രണയത്തില്‍ പ്രണയം ഇല്ല

 

കേരളം അടുത്തിടെ കണ്ട തട്ടിപ്പ് സിനിമകളില്‍  ഒന്നാണ് പ്രണയം
പ്രമേയമാണ് വഞ്ചന കാട്ടുന്നത്.
മനസ്സിന്‍റെ മതം പ്രണയത്തിലൂടെ ഒന്നാക്കിയ വിഭിന്ന മതക്കാരു വിവാഹിതരാകുന്നു.
മതത്തിന്റെ മനസ്സ് അവരെ വേര്‍പെടുത്തുന്നു.
ഇതാണോ പ്രണയം ?
അവരുടെ കൌമാര പ്രണയ സീനുകള്‍ മുഴുവനും കുട്ടിക്കളി പോലുള്ള ആഴമില്ലാത്ത അമുഭവങ്ങള്‍ .
മധുവിധു നാളില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിലൂടെ വീണ്ടും കെട്ടഴിയുകയാണ്. പ്രണയത്തിന്റെ പാരമ്യത ആണോ ഇത്?
പിതാവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ പുനര്‍വിവാഹം നടത്താം .ഇതും പ്രണയമോ?
വര്‍ഷങ്ങള്‍ക്കു ശേഷം 

.മാത്യൂസിനോടുള്ള തീവ്രമായ അടുപ്പം .അത് ദാമ്പത്യ ബന്ധമാണ് ഒറ്റ നൂലില്‍ കോര്‍ത്ത സ്നേഹമാണ്.
ഭാര്യയുടെ " മകന്റെ അച്ഛനോടുള്ള" സമീപനം. അത് മാത്യൂസ് അനുവദിക്കുന്നു. ശയ്യാവലംബ ദൌര്‍ബല്യവും ഭാര്യയെ വേദനിപ്പിക്കാത്ത മനസ്സും .
അയാളുടെതാണ് ഗ്രേസ് എന്ന് ഒടുവില്‍ ഒരു ചിത്രശലഭമായി അവള്‍ പറന്നു ചെന്ന് മാത്യൂസിന്റെ നെഞ്ചില്‍ പറ്റുമ്പോള്‍ അടിവരയിട്ടു വ്യകതമാക്കുകയും ചെയ്യുന്നു.
കുറെനാള്‍  കൂടെ കഴിഞ്ഞതിന്റെ മനസടുപ്പം  എന്നതില്‍ കവിഞ്ഞു അച്യുതമേനോന്‍ അവള്‍ക്കാരാ ?

ദൃശ്യങ്ങള്‍ പലതും പ്രത്യേക അര്‍ഥം നല്‍കുന്നില്ല -ഉദാഹരണം ഒരു തുരുമ്പിച്ച കപ്പല്‍ രണ്ടു തവണ കാണിക്കുന്നു. രണ്ടു കാലങ്ങളില്‍ .എന്ത് കൊണ്ട് കപ്പല്‍ ? ആര്‍ക്കറിയാം ..
ഇടിവെട്ടുംപോഴുള്ള ആലിംഗനത്തിന്റെ സന്ദര്‍ഭങ്ങള്‍ ...അച്യുതമെനോനുമായി ബന്ധപ്പെട്ടത് ..മനസ്സില്‍ തട്ടാതെ പോകുന്നു.
മരിച്ച ഗ്രെസിനു  ചുംബനം നല്‍കാന്‍ ചുണ്ടിലേക്ക്‌ മുഖം കുനിക്കുന്ന അയാള്‍ അപ്പോഴും മറ്റൊരാളുടെ ഗ്രേസ് ആയതിനാല്‍ ആവണം നെറ്റിയിലേക്ക് സ്ഥാനം മാറ്റുന്നു. ഇത് പ്രണയം തുടിച്ചു നിന്ന മനസ്സിനെ പ്രതിഫലിപ്പിക്കുന്നുണ്ടോ?

അച്ചുതമേനോനും മകനും തമ്മിലുള്ള ബന്ധം -അത് സിനിമയുടെ ശോഭ കൂട്ടുന്നു.
മാത്യൂസിന്റെ ഉദാര സമീപനവും .

മോഹന്‍ലാലിന്റെ അഭിനയം, കടല്‍ ,മഴ ,സന്ധ്യ ഇവയുടെ ഭാവങ്ങള്‍
ഇവ മാത്രമാണ് ഈ സിനിമയുടെ മികവു.

2 comments:

സേതുലക്ഷ്മി said...

വളരെ റിയലിസ്റ്റിക് ആയ നിരൂപണം...

Nidhin Jose said...

അതന്നെ.....