"ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ കോഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി...
എനിക്കിനിയൊരു ജന്മം കൂടി ?
ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസ സരസുകളുണ്ടോ?
സ്വപ്നങ്ങളുണ്ടോ, പുഷ്പങ്ങളുണ്ടോ
സ്വര്‍ണമരാളങ്ങളുണ്ടോ ?
വസുന്ധരേ വസുന്ധരേ
മതിയാകും വരെ ഇവിടെ ജീവിച്ചു
മരിച്ചവരുണ്ടോ?
......................"
വയലാറിന്റെ ഈ അനശ്വര ഗീതം ഓര്‍മയില്‍ കൊണ്ടുവന്നു പ്രചോദിപ്പിക്കുന്ന നിരവധി മനോഹര ദൃശ്യമുഹൂര്ത്തങ്ങള്‍ 'ദ ട്രീ ഓഫ് ലൈഫ് 'എന്ന സിനിമയില്‍ ഉണ്ട്. അസാധാരനമായ ഒരു ആഖ്യാനം എന്നു ഏതു വിധത്തില്‍ നോക്കിയാലും വിശേഷിപ്പിക്കാവുന്ന ദൃശ്യകാവ്യം.
"Where were you when I laid the earth’s foundation ?" എന്ന ചോദ്യത്തോടെ സിനിമാ ആരംഭിക്കുന്നു. ഈ സിനിമയിലെ മൊത്തം സഞ്ചാരം ഈ സൂചനയില്‍ .
നിങ്ങളുടെ ജീവിതം എന്താണ് ?
എന്ന് ചോദിച്ചാല്‍ എന്ത് മറുപടി പറയും.? ദാര്‍ശനികമായ ഉത്തരങ്ങള്‍ തേടുന്നവര്‍ പ്രപഞ്ചത്തിന്റെ പ്രഹേളികയില്‍ അത്ഭുതം കൂറി നില്‍ക്കും.ചിലര്‍ സ്വന്തം ജീവിതത്തില്‍ നിന്നും ഉത്തരം തേടും ..
ജീവിതത്തിന്റെ വേരുകള്‍ തേടി അനന്തമായ ഓര്‍മകളുടെ അടരുകളിലൂടെ നാം ആത്മീയ പ്രകൃതിയിലൂടെ ..ഭൌതിക പ്രകൃതിയിലൂടെ.. ജീവിത പ്രകൃതിയിലേക്ക് പോവുകയാണോ ..നമ്മുടെ ജീവിതത്തിന്റെ നാരായ വേരുകള്‍ എവിടം വരെ ചെല്ലും? അത്തരം ഒരു അന്വേഷണം കൂടി നടത്തുകയാണ് ദ ട്രീ ഓഫ് ലൈഫ്. ദാര്‍ശനിക മാനം ഉള്ള സിനിമ .ജീവിതത്തിന്റെ കഥ എന്താണെന്ന് ചോദിച്ചാലുള്ള ഉത്തരം മാത്രമാവും ഈ സിനിമയുടെ കഥ എന്തെന്ന് ചോദിച്ചാലും നല്‍കാനാവുക .
വേര്‍പാടിന്റെ അനുഭവങ്ങള്‍ ഓര്‍മകളുടെ താക്കോല്‍ ആണ്. ഈ സിനിമയിലും അങ്ങനെ തന്നെ.
ജാക്ക്എന്ന കുട്ടിയുടെ ജീവിതം പിന്തുടരുകയാണ് സിനിമ. അറുപതു വര്‍ഷത്തെ ലോകത്തിന്റെ ഭാവപകര്‍ച്ചകള്‍ ..ജൈവ പ്രകൃതിയില്‍ നിന്നം കോണ്ക്രീറ്റ് പ്രകൃതിയിലേക്ക് എന്ന് പറഞ്ഞാല്‍ പോരാ.
ശൈശവം, ബാല്യം ഇവ എത്ര ഹൃദയഹാരിയായി ചിത്രീകരിച്ചിരിക്കുന്നു. ഓരോ കാഴ്ചയും നല്‍കുന്ന അനുഭൂതി നമ്മുടെ കുട്ടിക്കാലത്തേക്ക് കൊണ്ട് പോകും.അത് കൊണ്ട് തന്നെ ഈ സിനിമ ഓരോ ആള്‍ക്കുമോരോ പാഠം നല്‍കും. സിനിമ നമ്മിലേക്ക് കട്ട് ചെയ്യും. ഭൂത കാലത്തിന്റെ പച്ചപ്പുകളിലേക്ക് കൂട്ടി കൊണ്ട് പോകും ..എന്റെ ഓര്മ ഉണര്‍ന്നു ...ഇങ്ങനെ ..
പിതാവിന്റെ നിയമങ്ങള്‍ ചിട്ടകള്‍ സ്നേഹം കാര്‍ക്കശ്യം ,അതിന്റെ മറുപുറം പോലെ മാതാവ്..രണ്ടു ലോകം ഒരു വീട്ടില്‍ ..ഓരോരുത്തര്‍ക്കും ഓരോ ലോകം.വൈരുദ്ധ്യങ്ങളുടെ ചേര്‍ച്ച നല്‍കുന്ന ബന്ധം ..
സുഘടിതമല്ലാത്ത എന്ന് തോന്നുന്ന സീനുകള്‍ പലപ്പോഴും കടന്നു വരും. പ്രപഞ്ചോല്പത്തി സുന്ദരമായി ആവിഷ്കരിക്കുമ്പോള്‍ ഇതെന്തിന് ഇവിടെ കയറി വന്നു എന്ന് ചോദിച്ചേക്കാം ..പിറവിയുടെ നിമിഷങ്ങള്‍ മുഖാമുഖം നിറുത്തുകയാണോ .
വൃക്ഷം ശക്തമായ ബിംബമായി നിലകൊള്ളുന്നു. ജീവവൃക്ഷം..
ജീവന്റെ പിരിവുകള്‍ ..ആവാസ വ്യവസ്ഥ..തണല്‍, കാരുണ്യം..മരത്തിന്റെ ചുവട്ടില്‍ നിന്നും ജാക്കിന്റെ അമ്മ പൊങ്ങി ഉയര്‍ന്നു വായുവില്‍ ഒഴുകുന്ന മനോഹര സന്ദര്‍ഭം പ്രകൃതിയുടെ മരത്തിന്റെ സാന്നിധ്യം അലൌകികമായ ആനന്ദം നിറയ്ക്കുന്ന ചൈതന്യമാണെന്നു വിളംബരം ചെയ്യുന്നു.
ക്യാമറ അനുഭൂതിയുടെ കോണില്‍ തന്നെ ആണ് എപ്പോഴും..നിശബ്ദതയും സംഗീതമാണെന്ന് അല്ലെങ്കില്‍ സംഗീതം നിശബ്ദതയാനെന്നു ചിലപ്പോള്‍ ,,നിറകൂട്ടുകളുടെ വിസ്മയം കാണാനും അവസരങ്ങള്‍ ..
സംവിധായകന്റെ ജീവിതം തന്നെ സിനിമയിലേക്ക് എടുക്കുമ്പോള്‍ അതിനു ആര്‍ജവം കൂടും. ആത്മാവ് നഷ്ടപെട്ട നാഗരിക ജീവിതം ഒരു തണല്‍മരം ആവശ്യപ്പെടുന്നുണ്ട് .
The Tree of Life Movie Trailer Official (HD) - YouTube (CLICK HERE)

- കക്കാട്ടാറ്റില്‍ കൂട്ടുകാരോടൊത്ത് മുങ്ങാം കുഴിയിട്ടും നട്ടുച്ചയുടെ വിജനതയില്‍ സ്ഫടിക സമാനമായ ജലത്തിന്റെ തണുപ്പില്‍ അക്കരെ ഇക്കരെ നീന്തിപ്പോയും ആഹ്ലാദിച്ച അനുഭവം പെട്ടെന്ന് മുന്നില്‍ തെളിഞ്ഞു. പൊന്തക്കാടുകളില്‍ വിശ്രമിക്കുന്ന കരിമ്പാറകളിലെ വിടവുകളില്‍ ജന്മ ഭയം കാരണം ഒളിച്ചു കഴിയുന്ന ഓന്തിനെ വേട്ടയാടാന്‍ പോയ വിസ്മയാനുഭവങ്ങള്‍ ..ചൂട്ടുകറ്റയുമായി രാത്രി യാത്ര.. ഭീതിയുടെ അലറ്ച്ചകളിലേക്ക് മറിയുന്നത്, മാവിന്റെ ചോട്ടിലെ ചെങ്ങാത്തക്കുടില്‍ ..വല്യമ്മച്ചി ചുറ്റിനും ചെറുമക്കളെ ഇരുത്തി മണ്ണെണ്ണ വിളക്കിന്‍ വെളിച്ചത്തില്‍ പകര്‍ന്ന കഥകള്‍ ..പൈങ്കിരാലി പശുവിന്റെ കഥ നാടിന്റെ ചേരുവകള്‍ ചേര്‍ത്ത് പ്രാദേശികമാക്കി വീണ്ടും വീണ്ടും പറയുന്നത്....കാഴ്ച്ചയുടെ മാസ്മരികത അനുഭവിപ്പിക്കാന്‍ കഴിയുന്ന ചലച്ചിത്രം
പിതാവിന്റെ നിയമങ്ങള്‍ ചിട്ടകള്‍ സ്നേഹം കാര്‍ക്കശ്യം ,അതിന്റെ മറുപുറം പോലെ മാതാവ്..രണ്ടു ലോകം ഒരു വീട്ടില്‍ ..ഓരോരുത്തര്‍ക്കും ഓരോ ലോകം.വൈരുദ്ധ്യങ്ങളുടെ ചേര്‍ച്ച നല്‍കുന്ന ബന്ധം ..
സുഘടിതമല്ലാത്ത എന്ന് തോന്നുന്ന സീനുകള്‍ പലപ്പോഴും കടന്നു വരും. പ്രപഞ്ചോല്പത്തി സുന്ദരമായി ആവിഷ്കരിക്കുമ്പോള്‍ ഇതെന്തിന് ഇവിടെ കയറി വന്നു എന്ന് ചോദിച്ചേക്കാം ..പിറവിയുടെ നിമിഷങ്ങള്‍ മുഖാമുഖം നിറുത്തുകയാണോ .
വൃക്ഷം ശക്തമായ ബിംബമായി നിലകൊള്ളുന്നു. ജീവവൃക്ഷം..
ജീവന്റെ പിരിവുകള്‍ ..ആവാസ വ്യവസ്ഥ..തണല്‍, കാരുണ്യം..മരത്തിന്റെ ചുവട്ടില്‍ നിന്നും ജാക്കിന്റെ അമ്മ പൊങ്ങി ഉയര്‍ന്നു വായുവില്‍ ഒഴുകുന്ന മനോഹര സന്ദര്‍ഭം പ്രകൃതിയുടെ മരത്തിന്റെ സാന്നിധ്യം അലൌകികമായ ആനന്ദം നിറയ്ക്കുന്ന ചൈതന്യമാണെന്നു വിളംബരം ചെയ്യുന്നു.
ക്യാമറ അനുഭൂതിയുടെ കോണില്‍ തന്നെ ആണ് എപ്പോഴും..നിശബ്ദതയും സംഗീതമാണെന്ന് അല്ലെങ്കില്‍ സംഗീതം നിശബ്ദതയാനെന്നു ചിലപ്പോള്‍ ,,നിറകൂട്ടുകളുടെ വിസ്മയം കാണാനും അവസരങ്ങള്‍ ..
സംവിധായകന്റെ ജീവിതം തന്നെ സിനിമയിലേക്ക് എടുക്കുമ്പോള്‍ അതിനു ആര്‍ജവം കൂടും. ആത്മാവ് നഷ്ടപെട്ട നാഗരിക ജീവിതം ഒരു തണല്‍മരം ആവശ്യപ്പെടുന്നുണ്ട് .

The Tree of Life Movie Trailer Official (HD) - YouTube (CLICK HERE)
The Tree of Life | |
---|---|
![]() Theatrical release poster | |
Directed by | Terrence Malick |
Produced by | Dede Gardner Sarah Green Grant Hill Brad Pitt Bill Pohlad |
Written by | Terrence Malick |
Starring | Brad Pitt Sean Penn Jessica Chastain |
Music by | Alexandre Desplat |
Cinematography | Emmanuel Lubezki |
Editing by | Hank Corwin Jay Rabinowitz Daniel Rezende Billy Weber Mark Yoshikawa |
Studio | Plan B Entertainment River Road Entertainment |
Distributed by | Fox Searchlight Pictures (US) EuropaCorp (France) |
Release date(s) | May 16, 2011 (Cannes) May 27, 2011 (United States) |
Running time | 139 minutes |
Country | United States |
Language | English |
Budget | $32 million |
Awards | |||
---|---|---|---|
Award | Category | Recipent(s) | Result |
64th Cannes Film Festival | Palme d'Or | Terrence Malick | Won |
2011 Golden Trailer Awards | Best Independent | Mark Woollen | Won |
Most Original | Mark Woollen | Nominated | |
Best of Show | Mark Woollen | Nominated | |
59th San Sebastián International Film Festival | FIPRESCI Grand Prix 2011 | — | Won |
No comments:
Post a Comment