Monday, October 10, 2011

അത്തര്‍ വില്പനക്കാരന്‍ അബു

മണ്ണാങ്കട്ടയും    കരീലയും കാശിക്കു പോയ കഥ ഒര്മയിലുണ്ടോ ? ..എന്തിനാണ്  ഇവര്‍ കാശിക്കു  പോയത്.? കാശി മോക്ഷം തരും. ഇതിലെ കഥാപാത്രങ്ങള്‍ നിസ്വരാണ് .നിലംപറ്റിക്കിടക്കുന്നവര്‍  ..അധസ്ഥിതര്‍ . അവരുടെ മോഹമാണ് വളരെദൂരെയുള്ള വിശുദ്ധ നഗരം .യാത്രയാണ് അവര്‍ക്ക് മോക്ഷം നല്‍കിയത്. ആ യാത്രയില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ആപത്തുകളില്‍  തുണയാകുക അതെല്ലേ ഏറ്റവും വലിയ സദ്‌കര്‍മം .കര്‍മമാണ് പ്രധാനം .എഴുതിവെച്ച സൂക്തങ്ങളല്ല. സരവ്കാലിക പ്രസക്തിയുള്ള ഈ  കഥ പോലെയാണ് ആദാമിന്‍റെ മകന്‍ അബുവും .
ആദാമിന്‍റെ മകന്‍ അബുവില്‍ മണ്ണാങ്കട്ടയ്ക്കും കരീലയ്ക്കും പകരം അബുവും ആയിസുമ്മയും കാശിയ്ക്ക് പകരം മെക്ക .ദുഖത്തിന്റെ കൊടുങ്കാറ്റിലും വേദനയുടെ തോരാമഴയിലും  അവര്‍ പരസ്പരം ആശ്വസിപ്പിച്ചു. കാശി ,അല്ലെങ്കില്‍   മെക്ക   മതപരമായ ഒരു തീര്ത്ഥാടന ലക്‌ഷ്യം ആണ്‌.  അതിനാല്‍ ഈ കഥകളുടെ പ്രമേയം   ഹൈന്ദവമാണെന്ന്,  ഇസ്ലാമികമാണ്   പറയാമോ? അങ്ങനെ പറയുന്നെങ്കില്‍ അതൊരു അസംബന്ധം  ആയിരിക്കും. 

ലക്‌ഷ്യം വിശുദ്ധമാകട്ടെ .

യാത്രയ്ക്ക് ഏപ്പോഴും ലക്‌ഷ്യം ഉണ്ടാകണം .ആ ലക്‌ഷ്യം വിശുദ്ധവും ആകണം. മാതാപിതാക്കളുടെ ജീവിത യാത്രയുടെ ലക്‌ഷ്യം എന്താണ് ? മക്കള്‍ അവരുടെ സ്വന്തം ജീവിതത്തെ ആശുദ്ധമാക്കുംപോള്‍ ഉണ്ടാകുന്ന അനിശ്ചിതാവസ്ഥ  മറ്റൊരു വിശുദ്ധലക്‌ഷ്യം കൊണ്ട് ജീവിതത്തിനു അര്‍ഥം നല്‍കാന്‍ പ്രേരിപ്പിക്കുമോ? ഈ സമസ്യ ചര്‍ച്ച ചെയ്യാന്‍ സിനിമ ശ്രമിക്കുന്നു. തന്റെ  സിനിമ ചിന്തിപ്പിക്കുന്ന സിനിമയാനെന്നാണ് സലിം അഹമ്മദ് അവകാശപ്പെട്ടത്. ശരിയാണ് ചിന്തിപ്പിക്കുന്നത് തന്നെ .അതിനാല്‍ വിശകലനാത്മകായ ഒരു ഇടപെടല്‍ ആകാം.
ഈ കുറിപ്പില്‍ സിനമയുടെ കഥ പറയാന്‍ ശ്രമിക്കുന്നില്ല .എന്നാല്‍ സിനിമ പറയുന്ന കഥയും കാര്യവും   കണ്ടെത്താന്‍ ശ്രമിക്കുന്നതില്‍ നിന്നും ഒഴിഞ്ഞു മാറുന്നില്ല.


ആദാമിന്റെ..?
"
വലിയ പറമ്പില്‍ അബു?"
"പിതാവിന്റെ പേര്‌?"
 "ആദാം"
"ആദാമിന്‍റെ മകന്‍ അബു "
പോലീസ്കാരനെ കൊണ്ടാണ് അബുവിന്റെ മേല്‍വിലാസം പറയിക്കുന്നത്. പോലീസുകാര്‍ അന്വേഷകരാണല്ലോ . അബുവിന്റെ കഥ എന്നു പേരിട്ടാലും പ്രശ്നമില്ല . അതു പോരാ പിതാവിന്റെ പേര്‌ ചേര്‍ത്ത് വ്യക്തതപ്പെടുത്തണം എന്നു വെറുതെ തീരുമാനിച്ചതാവുമോ? പേരിനെ കുറിച്ച് നമ്മള്‍ക്കും അന്വേഷണം ആകാം.
ആദാം ..ദൈവം സൃഷ്ടിച്ച  ആദ്യ മനുഷ്യന്‍  . മനുഷ്യന്റെ ശബ്ദമാണ് ആദാം .
ആദം നബിയിലെക്കും പ്രവാചകരിലേക്കും  ഈ പേരിന്റെ വേരുകള്‍ .
അബുവിന് അകലമില്ലാത്ത മാനുഷികതയുടെ പിതൃത്വപാരമ്പര്യം    നല്‍കുകയാണ് സംവിധായകന്‍ .
അബുവിനെ കുറിച്ചു ആയിസു  പറയുന്നത് ഇങ്ങനെ.."ഒരു  പച്ചപ്പയ്യിനെ പോലും നോവികാന്‍ ഓല്ക്ക്    ആവില്ല. "

ഗോവിന്ദന്മാഷ് പറയുന്നു .." നിങ്ങളെകുറിച്ചു നല്ലത് മാത്രമേ ഓര്‍ക്കാനുള്ളൂ  ..ആരെയും പറ്റിക്കാതെയും ഉപദ്രവിക്കാതെയും ഇത്രയും കാലം നിങ്ങള്‍ ജീവിച്ച ജീവിതം  ..അത് തന്നെയാണല്ലോ ദൈവത്തോടുള്ള ഏറ്റവും വലിയ പ്രാര്‍ത്ഥന  "
ചായക്കടക്കാരന്‍ ഹൈദര്‍ പറയുന്നു.."ങ്ങള് ഇതുവരെ ഈ കടേന്നു ചായ കുടിച്ചിട്ട്  കടം പറഞ്ഞിട്ടോണ്ടോ? നിങ്ങേടെ ചായെന്റെ കാശ് മറ്റുള്ളോരെ കൊണ്ട് കൊടുക്കാനും സമ്മതിക്കൂലാ" ..കടക്കാരന്‍ കടമില്ലാത്ത കടപ്പാടുള്ള ഇടപാടുകള്‍ക്കു  മൂല്യം കൂട്ടും. സത്യസന്ധതയാണ് പ്രധാനം .
ചോര നീരാക്കി അധ്വാനിച്ചു ഉണ്ടാക്കുന കാശ് കൊണ്ടുള്ള ഹജ്ജിനു ആയിരം ഹജ്ജിന്റെ പുണ്യം കിട്ടും എന്നാണു അബുവിന്റെ ഹജ്ജു യാത്രയെ  കുറിച്ച് ഹൈദറിന് പറയാനുള്ളത്..
മറ്റുള്ളവരുടെ വാക്കുകളിലൂടെ നാം മനസ്സിലാക്കുന്നത് അബു പരമപരിശുദ്ധനാനെന്നാണ്..പാപരഹിതം ആ നിഷ്കളങ്കജീവിതം.


എന്നു വീണ്ടും  ചോദിക്കുകയാണ് .അല്ലാഹു അനുവദിച്ചിട്ടുണ്ടോ ? കഴിവും സമ്പത്തുമുള്ള ഓരോ മുസ്ലീമും ജീവിതത്തില്‍ ഒരിക്കെലെങ്കിലും ഹജ്ജ് ചെയ്തിരിക്കണം എന്നു ന്ര്‍ബന്ധമാണ്.അബുവിന് സംപത്തുണ്ടോ? ഇല്ല എന്നാണു സിനിമ നല്‍കുന്ന സൂചന. പൈസ ഉള്ളവര്‍ക്ക് മാത്രമാണ് ഹജ്ജു എന്നു മീന്‍കാരന്‍ മൊയ്തുവിനെ കൊണ്ട് വെളിപ്പെടുത്തുന്നുമുണ്ട് .പിന്നെ എന്തിനാണ് അല്ലാഹുവിനു കീഴ്പ്പെട്ടു ജീവിക്കുന്ന അബു ആ യാത്ര മോഹിച്ചത്? ഇതു തീര്‍ഥാടനം  പ്രമേയമാക്കി മതതനിറെ കുദ്ക്കേഎഴ്ഹില് നില്‍ക്കുന്ന മനുഷ്യരെ അവതരിപ്പിക്കുകയാണ് എന്നു കരുതേണ്ടി വരും .ആരാണ് മനുഷ്യന്‍ ?ആരാണ് വിശ്വാസി ? എന്താണ് മതം? എന്നീ ചോദ്യങ്ങള്‍
സിനിമ ഉയര്‍ത്തുന്നു.

സിനിമ ഉയര്‍ത്തുന്നു.


മതത്തിന്റെ വര്‍ത്തമാനം
1. ഉസ്താദും സുലൈമാനും 
കൃത്യമായ സന്ദേശ വിനിമയ ലക്ഷ്യത്തോടെ ആണ് പ്രമേയത്തിന്റെ ഫ്രെയിമിലേക്ക് കഥാപാത്രങ്ങളെ ഇറക്കി വിടുക .ചായം പൂശി ആകസ്മികമായി വലിഞ്ഞു കയറി വരുന്നവരല്ല . ഓരോരുത്തര്‍ക്കും ഓരോ നിയോഗം ഉണ്ടാകും . ആദാമിന്‍റെ മകന്‍ അബുവിലെ രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ഉസ്താദും സുലൈമാനും .എന്താണ് ഇവരിലൂടെ വിനിമയം ചെയ്യുന്നത്?
ഉസ്താദിന് പ്രത്യേക പരിവേഷം .അമാനുഷികമായ എന്തോ ഉസ്താദില്‍ ഉണ്ടെന്നു സാക്ഷ്യപ്പെടുത്തലുകള്‍ .പിരാന്തു മാറ്റുക , കാണാതെ പോയ ആള്‍  എവിടെ  ഉണ്ടെന്നു കൃത്യമായി പറയുക, കൈ നോക്കി ഫലം പറയുന്നത് അച്ചെട്ടാവുക. അമ്പതടി താഴ്ചയില്‍ ഉള്ള വസ്തു എന്തെന്ന് വ്യക്തമാക്കുക ..ഇങ്ങനെ പോകുന്നു ഉസ്താദിന്റെ വിശേഷങ്ങള്‍ .
എല്ലാവരുടെയും സങ്കടം ഏറ്റു വാങ്ങുന്ന ഉസ്താദ് ഒറ്റപ്പെട്ടു നില്ല്കുന്ന പെരുമരം
ആ മരം അബുവിനും  അഭയം .
ഉസ്താദ് പോയാല്‍ നാടിന്റെ കച്ചവടം പൂട്ടുമെന്നാണ് ഹൈദര്‍ പറയുന്നത്.
പക്ഷെ ഉസ്താദിന്റെ വിയോഗം  കച്ചവടം കൂട്ടിയ കഥയാണ് പിന്നീട് കേള്‍ക്കുന്നത്
നിസ്കരിക്കാന്‍ പള്ളീ പോകാത്ത ഉസ്താദിന്റെ മയ്യത്തിനു അവകാശം പറഞ്ഞ താഴ
ത്തങ്ങാടിക്കാരും മേലത്തങ്ങാടിക്കാരും തമ്മില്‍  അടി  !  ഉസ്താദിന്റെ ഓര്‍മയെ വരുമാന മാര്‍ഗം ആക്കി മാറ്റല്‍.. ദിവസം പതിനായിരം രൂപയുടെ വരുമാനം .കമ്മറ്റിയില്‍ കേറിക്കിട്ടാന്‍  ആളുകള്‍ ..ഉസ്താദിനെ കുറ്റം പറഞ്ഞു നടന്നവരാ ഇപ്പോള്‍ ഉസ്താദിന്റെ ആള്‍ക്കാര്..
ഉയര്‍ന്ന ജീവിതവീക്ഷണം പുലര്ത്തിപ്പോയ മഹാ വ്യക്തിത്വങ്ങള്‍ ..സാമൂഹിക നവോഥാന നായകര്‍ ,ആരാധ്യരായ യശ സ്തംഭങ്ങള്‍ പിന്നീട് അനുചര വൃന്ദത്തിന്റെ സ്വാര്തതയ്ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കുമുള്ള ഉപാധിയാകുന്നു. ഇക്കൂട്ടര്‍  നമ്മുടെ ഓര്‍മയെ നമ്മുടെ  ദൌര്‍ബല്യമാക്കുന്നു  . മതം വിചാരണ ചെയ്യപ്പെടുന്നത് സമീപകാല പ്രവണതകളുടെ പേരില്‍ . അടിത്തട്ടിലൂടെ ഒഴുകുന്ന ഇത്തരം വിമര്‍ശന ധാര സിനിമയില്‍ ഉണ്ട് .
സുലൈമാനും ഒരു ജീവിതദര്‍ശനം സൂക്ഷിക്കുന്നു." തലേല്‍ ഒരു തൊപ്പീം വച്ച് തടീം വളര്‍ത്തി നിസ്കാരത്തഴംപും കൊണ്ട് നടന്നാല്‍  മുസല്‍മാനാകില്ല  ..ജീവിച്ചു കാണിക്കണം." എതൊരു മതവിശ്വാസിക്കും പിടിച്ചു പറിക്കും കയ്യേറ്റത്തിനും സാധൂകരണം നല്‍കാന്‍ ഉപയോഗിക്കാവുന്ന അവസരാധിഷ്ടിത മതംആണ് സുലൈമാന്റെത് . മനസ്സിന്റെയും ശരീരത്തിന്റെയും നിയന്ത്രണം നഷ്ടപ്പെട്ട പ്രവൃത്തികളാണ് സുലൈമാന്. ഒടുവില്‍ മനസ്സിന്റെ നിയന്ത്രണം കൈവരിക്കാന്‍ തലയ്ക്കു ഒരു ക്ഷതം വേണ്ടി വന്നു. വകതിരിവുള്ള ഒരു തല പ്രധാനമാണ് . വിവേകം വൈകി വരുന്ന സുലൈമാന്മാര്‍ എളുപ്പം പ്രകോപിതരാകുന്ന വിശ്വാസക്കൂട്ടത്തില്‍  ഉണ്ടായാല്‍ ..
൨. അസനാര് ഹാജിയും
കബീറും
മാളിയേക്കലെ  അസനാര്ഹാജി നാല് തവണ ഹജ്ജ് നടത്തിയിട്ടുണ്ട്.   അയാള്‍ തൊഴിലാളികളെ പറ്റി വളരെ പുഷ്ച്ചതോടെയാണ് സംസാരിക്കുന്നത്. ഏഴായിരം രൂപ ഡ്രൈവര്‍ കൂലി ചോദിച്ചത്രേ..ഒരു മാസം ഈ ഏഴായിരം കൊണ്ടെങ്ങനെ രണ്ടറ്റം മുട്ടിക്കും  എന്നു ഹാജി ചോദിക്കുന്നില്ല. അതു നമ്മള്‍ ചോദിക്കണം .അതല്ല ചോദിക്കേണ്ടത്‌ ഇയാള് നാല് തവണ ഹജ്ജിനു പോയത് എന്തിനാണെന്നാണ്  ? പിറന്നു വീണ ശിശുവിന്റെ നിഷ്കളങ്കതയുമായി ഹജ്ജിനു പോകുന്നവര്‍ തിരിച്ചു വരും എന്ന വിശ്വാസത്തെ അസനാര് ഹാജിയിലൂടെ പിടിച്ചു കുലുക്കുന്നു. അബുവിന് സാമ്പത്തിക പ്രശ്നം അന്യതസ്തരായ മാഷും ജോന്സനും പ്രകടിപ്പിച്ച സഹായ മനസ്ഥിതി ഹാജി പുലര്‍ത്തിയില്ല.തന്നെയുമല്ല മക്കയിലെ ചൂടിനെ  ക്കുറിച്ച് വേവലാതിപ്പെടുന്നുമുണ്ട് . ഭൌതിക ജിവിത സുഖം അതു മാത്രമാണ് പ്രധാനം.നാട്ടില്‍ അയാള്‍ക്കും കുടപിടിക്കാന്‍ ആളുകള്‍ ഉണ്ട്. തീര്‍ഥാടനം വിനോദയാത്ര പോലെ പണമുള്ളവന്. ഇവന്മാരെയും ചുമ്മി നടക്കുന്ന സമൂഹവും മതവും .എന്നെങ്കിലും തലയ്ക്കു ക്ഷതം ഏല്‍ക്കാതെ വെളിവ് വീഴാത്തവര്‍ .
കബീര്‍ പോലീസാണ് .
പാസ്പോര്‍ട്ട് നല്‍കാനുള്ള നടപടിക്രമത്തിന്റെ ഭാഗമായി അയാളാണ് അബുവിന്റെ എല്ലാ വിശദാംശങ്ങളും അന്വേഷിച്ചത്.  അബുവാരെന്നു മനസ്സിലായിട്ടും അയാള്‍ കൈമടക്കു വാങ്ങി ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളെ   പാടി പോകുന്നു. ഒരു മുസല്‍മാനാണോ  ഇയാളും?. ഉദ്യോഗസ്ഥര്‍ക്ക് ഒരു മതം .മതത്തിന്റെ ഉള്ളിലെ ഇത്തരം മതങ്ങള്‍ ചെറിയ നിമിഷങ്ങളുടെ ഇടവേളകളില്‍ കാട്ടിത്തരുന്നുണ്ടു. കേവലം തെക്കനായ ഒരു പോലീസുകാരന്റെ പ്രശ്നം അല്ല ഇത് എങ്കില്‍ അയാള്‍ക്ക്‌ കബീര്‍ എന്നി പേര് നല്‍കേണ്ടിയിരുന്നില്ലല്ലോ. തൊട്ടാല്‍ പൊള്ളുന്ന മതവികാരം ഉണരാവുന്ന കാര്യങ്ങളെ സൌമ്യമായി പറഞ്ഞു .പക്ഷെ ആ സൌമ്യത തീവ്രമാണ്. മതവിശ്വാസികളുടെ ഭിന്നപ്രകൃതികള്‍ അനാവരണം ചെയ്യുകയാണ്. അങ്ങെനെ ചെയ്യാന്‍ മാനവികതയുടെ ഒരു അടിത്തറ വേണം .
മതാതീത ബന്ധങ്ങള്‍
നമ്മുടെ സാമൂഹിക വ്യവഹാരങ്ങളെ മതപരമായ ചിന്താസങ്കുചിത്വം    കൊണ്ട് വരിഞ്ഞു കെട്ടിയിടരുത്.


മനുഷ്യനു മനുഷ്യനെ സ്പര്‍ശിക്കാന്‍ കഴിയണം. എങ്ങനെയാണ് സ്പര്‍ശനം നടക്കുക? അതു മനസ്സുകളുടെ വേവലാതികളും ഉത്സാഹങ്ങളും സംതൃപ്തിയും തൊട്ടറിയലാണ്  . ഏറ്റെടുക്കലാണ്  . രാഷ്ട്രീയ - മത വിശ്വാസങ്ങള്‍ അതിനു പ്രതിബന്ധ്മായിക്കൂടാ. നിങ്ങള്‍ ഒരു ചേരിയുടെ പക്ഷത്ത്‌ പ്രത്യയ ശാസ്ത്രപരമായ നിലപാടില്‍ നില്‍ക്കുമ്പോള്‍ തന്നെ ഒരേ വായുവിന്റെ പങ്കിട്ടെടുക്കല്‍ നടക്കുമ്പോലെ മാനുഷികമായ ആശ്ലേഷങ്ങള്‍ നടക്കണം.
ഗോവിന്ദന്‍ മാഷിന്റെ വീട്ടിലേക്കു കാഴ്ച ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ അമ്മ നാരായനനാമങ്ങള്‍ ചൊല്ലി അതില്‍ തന്നെ ലയിച്ചു ഇരിക്കുകയാണ്. തീര്‍ത്തും ഒരു മതാത്മക സന്ധ്യ. ആ മതസ്നേഹ പരിവേഷമാണ് മാഷ്ടെ ജീവിതത്തിനു കിട്ടിയ   കുടുംബസ്വത്തുക്കളില്‍ ഒന്ന്. . അബു യാത്ര പറയാന്‍ ചെന്നതാണ്.മാഷ്‌ പറയുന്നു- മക്കയില്‍  ചെല്ലുമ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഞങ്ങ
ളേയും  കൂടി  പെടുത്തണം.
പിന്നീട് മാഷ്‌ അബുവിന്റെ വീട്ടില്‍ എത്തുന്നുണ്ട്..യാത്രയ്ക്ക് സാമ്പത്തിക തടസ്സം നേരിട്ടപ്പോള്‍ .അമ്പതിനായിരം രൂപയുമായ് . "സ്വന്തം അനുജനെ പോലെ കരുതി ഇതു വാങ്ങണം." അനുജനെപ്പോലെ കരുതി അബു .മതപരമായ നിയമങ്ങളുടെ ചില വിലക്കുകള്‍ കാരണം അതു വാങ്ങുന്നില്ല .ഹൃദയങ്ങളുടെ സ്പര്‍ശനം അവിടെ നടക്കുന്നു അതാണ്‌ വലുത്...
ജോണ്‍സന്‍ ഉസ്താദിന്റെ ശവകുടീരത്തില്‍ നിത്യവും രണ്ട് ചന്ദനത്തിരി കത്ത്തിക്കുന്നതിനെ കുറിച്ച് പറയുമ്പോള്‍ സുഗന്ധം പരക്കുന്നു. അബുവിന് പൊള്ളയാണ്‌  മരം എന്നു അറിഞ്ഞിട്ടും പണം കൊടുക്കുന്നതിലൂടെ അതു വാങ്ങാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നതു മനുഷ്യന്റെ മനസ്സു ഉള്ളു പൊള്ളയായ  മരമായികൂടാ എന്നതാണ്. ബഹു ഭൂരിപക്ഷം കഥാപാത്രങ്ങളും ഇസ്ലാം പെരുകാരാന് എന്തിന് രണ്ട് അന്യ മതസ്ഥരെ ഈ സിനിമ ഇങ്ങനെ അവതരിപ്പിച്ചു? മതനിരപേക്ഷമായ സാമൂഹിക ഇടങ്ങളുടെ അത്തര്മണം പ്രസരിപ്പിക്കുന്ന സന്ദേശങ്ങള്‍ കാണാതിരുന്നു കൂടാ. 

പൊള്ളയായ മരങ്ങള്‍ 


അവരുടെ ഏക സന്താനമായ സത്താര്‍ ബാല്യകാലത്തെ ഫോട്ടോകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്നു എങ്കിലും സജീവ  സാന്നിധ്യമാണ്. അയാള്‍ എന്തിനാണ് അവരെ ഉപേക്ഷിച്ചത്..? അശ്രഫില്‍  സത്താരിന്റെ രൂപ സാദൃശ്യം കണ്ടെത്തുന്ന  ആയിസുമ്മ .അബുവിന്റെ പ്രതികരണം -നീ ചുമ്മാതിരി അഷ്‌റഫ്‌ നല്ലോനാ..പോലീസ് വാറ്റില്‍ അന്വേഷിച്ചു എത്തിയത്  സത്താര്‍ എന്തെങ്കിലും കുരുത്തക്കേട്‌ കാട്ടിയോ എന്ന് ആശങ്ക അബുവില്‍ ഉണര്‍ത്തുന്നു. ഗള്‍ഫില്‍ പോയ പുത്രന്‍ ..വളരുംപ്ഴാ മക്കള്‍ ഉള്ളു പൊള്ളയായ മരമാന്നു  മനസ്സിലാകുന്നത്‌ എന്നുള്ള അബുവിന്റെ നിരീക്ഷണം. ഒരു കുടുംബം അതിന്റെ അന്തര്‍ സങ്കര്‍ഷങ്ങള്‍ മൂടിവെക്കാന്‍ പാടുപെടുന്നപിതാവ്..വ്യ്ര
തയില്‍  നിന്നും അര്‍ഥം 
കണ്ടെത്താനുള്ള യാത്ര ..ഇതാണ് കഥ .ഒരു ആളും മകന് പകരം ആകില്ലെന്നും  ഒരിക്കലും മാതാപിതാക്കള്‍ക്ക്  പകരം ആരെയും പ്രതിഷ്ടിക്കാന്‍ കഴിയില്ലെന്നും അഷ്‌റഫ്‌- അബു സംഭാഷണങ്ങള്‍ സൂചിപ്പിക്കുന്നു. ബന്ധങ്ങള്‍ പൊള്ള ആകുമ്പോള്‍ മതവും നിസ്സഹായമാകുന്നു. അപ്പോള്‍ വലുത് ഏതാണ് ? മുറ്റത്തു നില്‍ക്കുന്ന വരിക്ക പ്ലാവിന്റെ ചക്ക ഗിരിജയ്ക്ക്  വേണ്ടി മാഷ്‌ ചോദിചെത്തുംപോള്‍ നാം കാണുന്നത് ആര്‍ക്കും വേണ്ടാതെ കാക്കകള്‍ തിന്ന പഴുത്ത ചക്കകള്‍. ചിലത് ഇറുന്നു വീണു കിടക്കുന്നു. ഇതാണ് മാധുര്യം നല്‍കുന്ന ഫലങ്ങളുടെ വിഫലമായ അവസ്ഥ. അബു  ആയിസു ദമ്പതികള്‍    അത്  നേരിടുകയാണ്.  മെക്കയിലേക്കുള്ള യാത്രയെ ഈ ശൂന്യതയില്‍ ആണ്‌ വിലയിരുത്തേണ്ടത്. ഒരു മത വിശ്വാസിയുടെ പുണ്യ യാത്രയുടെ പ്രതിസന്ധികളല്ല മറിച്ചു ജീവിത പുണ്യം നല്‍കേണ്ട പുത്രജന്മം മൂലമുണ്ടാകുന്ന അഭയാര്‍ഥി പ്രതിസന്ധി ആണത്. ആ ദമ്പതികളുടെ രാത്രി സംഭാഷണങ്ങളിലും   പ്രാര്‍ഥനകളിലും  മഴ പെയ്യുന്നത് ശ്രദ്ധിക്കുക.   
ആയിസു
എന്തിനാണ് വൃദ്ധ്മാതാവിന്റെ വേഷം ചെയ്യാന്‍ കഴിവുള്ള  സുകുമാരി,ലളിത പോലെയുള്ള നടിമാരെ ഒഴിവാക്കി സറീന വഹാബിനെ ആയിസുവായി അവതരിപ്പിച്ചത്?

അബുവും ആയിസുവും തമ്മിലുള്ള പ്രായാന്തരം സിനിമ നിസ്സംശയം ചര്‍ച്ച ചെയ്യുന്നുണ്ട്. മകന്റെ ഓര്‍മ്മകള്‍.. അബു -അയാള്‍ അത്തര് വില്‍ക്കാന്‍ വിശ്രമം ഇല്ലാതെ നാടുചുറ്റി നടക്കുന്നു..പശുവിനോടും കിടാവിനോടും വര്‍ത്തമാനം പറഞ്ഞു ആയിസു ജീവിക്കുന്നു. ഓല മേടഞ്ഞും കാടി കൊടുത്തും പുല്ലു തേടിയും ..അബുവിന്റെ യാത്രയില്‍ നിന്നരിയുന്ന ലോകവിവരങ്ങള്‍.. ബസ് യാത്രയില്‍ നാരങ്ങ കരുത്തുന്നത്  മുന്‍ അനുഭവം കുറവെന്ന സൂചന.  അയാള്‍ക്ക്‌ അവളെ ക്കുറിച്ച് ഉള്ളില്‍ ദുഃഖം ഉണ്ട്
 പൊന്നു വിറ്റു .പോന്നു പോലെ നോക്കിയാ പശുവിനെയും വിറ്റു. പ്രതിസന്ധി തുടരുമ്പോള്‍ കിടപ്പാടം വില്‍ക്കാന്‍ ആലോചന .അപ്പോഴാണ്‌ അബു അത് വെളിപ്പെടുത്തുന്നത്.. താന്‍ ഇല്ലാതായാല്‍ അവള്‍ കേറിക്കിടക്കാന്‍ പോലും ഇടമില്ലാതെ..ചില മതങ്ങളുടെ കീഴ്വഴക്കങ്ങള്‍ ഉണ്ടാക്കുന്ന ജീവിതപ്രശ്നം. 

.മകനുമില്ല.പ്രായാധിക്യം ഏറെയുള്ള  ഭര്‍ത്താവും നേരത്തെ(?) പോയാല്‍ തള്ളി നീക്കേണ്ട ദുരിത വര്‍ഷങ്ങള്‍..അതു തിര്ച്ചരിയുംപോള്‍ ഉണ്ടാകുന്ന ഒളിപ്പിച്ചു വെച്ച കുറ്റബോധം അബുവിനെ വേട്ടയാടുന്നുണ്ട്‌. ആയിസു ഒരു ചോദ്യവും ഉന്നയിക്കുന്നില്ലെങ്കിലും ചോദ്യ ചിഹ്നം അവശേഷിപ്പിക്കുന്നു
അബു:-നമ്മുക്ക് എവിടെയോ തെറ്റ് പറ്റിയിട്ടുണ്ട്അബു ആരാണ്? നമ്മുക്ക് എവിടെയോ തെറ്റ് പറ്റിയിട്ടുണ്ട് എന്നു അബു കണ്ടെത്തുന്നുണ്ട്. അബു കണ്ടെത്തിയത് തന്നെയാണോ അയാളുടെ തെറ്റുകള്‍ ?
ഒരാളുടെ വ്യക്തിത്വത്തെ അയാളുടെ എല്ലാ വ്യവഹാരങ്ങളെയും  വിലയിരുത്തി വേണം കാണാന്‍ . കടുത്ത വിശ്വാസിയായ അബു എന്തിനാണ് സ്വന്തം കാര്യം കാണാന്‍ പോലീസുകാരനും പോസ്റ്റ്‌ മാനും കൈ മടക്കു കൊടുത്തത്? മറ്റെല്ലാത്തിനും അല്ലാഹുവിന്റെ വചനങ്ങള്‍ അടിസ്ഥാനമാക്കുന്ന അബു !
അസനാര് ഹാജിയാര്‍ തൊഴിലാളികളെ പറ്റി പറയുമ്പോള്‍ അബുവിന് പ്രതികരണം ഉണ്ടാവേണ്ടതാണ്? അയാള്‍ ചോര നീരാക്കി അദ്ധ്വാനിക്കുന്നവന്‍ ആയിട്ടും .സാഹചര്യങ്ങള്‍ക്ക് കീഴടങ്ങുകയാണോ അബു ?
മത വിശ്വാസത്തിന്റെ ആത്മശുദ്ധീകരണം അയാളില്‍ പരിമിതികള്‍ സൃഷ്ടിക്കുന്നുണ്ടോ?
ധീര രക്തസാക്ഷി സുധാകരനെ പറ്റി അബുവിന് അറിയില്ല. നാട്ടിലെ രാഷ്ട്രീയ  സാമൂഹിക സംഭവങ്ങളോട് പുറം തിരിഞ്ഞുള്ള ജീവിതം .സ്വന്തം മതത്തിന്റെ ആവരണം മറ്റു കാഴ്ചകള്‍ വിലക്കുന്നുണ്ടോ?
ശത്രുവായ സുലൈമാനോട്‌ സ്വീകരിക്കുന്ന നിലപാട് പോലും മകനായ സത്താരിനോട് കാണിക്കുന്നില്ല. അസഹിഷ്ണുതയോടെ മാത്രമാണ് ആ പേര്‌ തന്നെ  കേള്‍ക്കുന്നത്. മുറിച്ചു കളയുകയാണ് വളര്‍ത്തിയ ബന്ധങ്ങള്‍ .ഒട്ടേറെ  നന്മകള്‍ ഉണ്ടെങ്കിലും  അബു വിശ്വാസത്തിന്റെ തടവുകാരനാണ്. വിധിയുടെ വഴിയെ പോകുക മാത്രമാണ് അയാളുടെ കടമ എന്നു കരുതുന്നു. സ്വന്തം ശബ്ദം തിരിച്ചറിയാന്‍ കഴിയുന്നുമില്ല. ലോകത്തില്‍ മനുഷ്യന്റെ സ്ഥാനം സൃഷ്ടിപരം ആണെന്ന് തിരിച്ചറിയാത്ത  മതവും  വിശ്വാസവും  എങ്ങും എത്തിക്കില്ല . അതു പുണ്യ യാത്രകളുടെ മാര്‍ഗതടസ്സമാകും.
അബു തെറ്റ് തിരുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നു

ഒരു തൈ നടുന്നു. അബു മാത്രം തൈ നട്ടാല്‍ മതിയോ ..
ഈ സിനിമ മുസ്ലീം സമൂഹത്തിലെ വിവിധ മുഖങ്ങളെ പരിശോധിക്കുന്നുണ്ട്. അബു  മുതല്‍   മൊയ്തീന്‍  വരെ  നീളുന്ന ജീവിതങ്ങള്‍ . അവയില്‍ പഠിത്തം നിറുത്തി മീന്കച്ചവടം ചെയ്യുന്നവര്‍ ഉണ്ട് . കെട്ടിച്ചയച്ച സുഹ്രയുടെ വീട്ടില്‍ നിന്നും മനസ്സമാധാനം കിട്ടാതെ വിഷമിക്കുന്ന ഒരു ബാപ്പയുണ്ട്,  പരദൂഷണം പറഞ്ഞും വല്ലോരുടെയും  കാശില്‍ ചായേം കുടിച്ചു പാഴായിപ്പോകുന്ന യുവാക്കളുണ്ട്...എവിടെയൊക്കെയോ തെറ്റ് പറ്റി എന്നു ഓര്‍മിപ്പിക്കുന്ന വേഷങ്ങള്‍ .


പച്ചക്കൊടിയും കാവിക്കൊടിയും
സിനിമയിലെ ലൊക്കേഷനുകള്‍ ഒരുക്കുമ്പോള്‍ അനാവശ്യമായവ നീക്കം ചെയ്യാറുണ്ട്.രാഷ്ട്രീയ പാര്‍ടികളുടെ ഒരു പോസ്റര്‍ പോലും ഇല്ല.പക്ഷെ കവലകളില്‍ രണ്ട് കോടികള്‍ പലപ്പോഴായി കാണുന്നു.കാവിക്കൊടിയും പച്ചക്കൊടിയും. ചെന്കൊടിയോ മൂവര്‍ണക്കൊടിയോ ഇല്ലാത്ത വിധം ന്യൂനീകരിച്ചുവോ കേരളം.?
ചില പരാമര്‍ശങ്ങള്‍ ചായക്കടക്കാരനെ കൊണ്ട് നടത്തിക്കുന്നു. ചായക്കട നാട്ടുകൂട്ടം വര്‍ത്തമാനങ്ങള്‍ പങ്കിടുകയും വിശകലനം നടത്തുകയും ചെയ്യുന്നിടമാണല്ലോ .ഹൈദര്‍ പറഞ്ഞത് ഒസാമ ബിന്‍ ലാദന്‍ മണി ഓഡര്‍  അയച്ച കാശ് കൊണ്ടല്ലേ അയാള്‍ ഹജ്ജിനു പോകുന്നത്? തീവ്രവാദികളുടെ പണം കൊണ്ടുള്ള ചില കളികള്‍ പരിഹസിക്കപ്പെടുക മാത്രമല്ല പുണ്യ ലെക്ഷ്യങ്ങളിലേക്ക് ടിക്കട്റ്റ് എടുത്തു കൊടുക്കാന്‍ ഇത്തരം ഗ്രൂപ്പുകള്‍ സജീവമാകുന്നുന്ടെന്ന താക്കീതും .മറ്റൊരു പ്രവണത കൂടി ഹൈദറിന്റെ മൊഴിയിലൂടെ വിചാരണ ചെയ്യപ്പെടുന്നു. ബോംബുണ്ടാക്കുന്നത്തിനിടയില്‍ അതു പൊട്ടി ധീര രക്തസാക്ഷി ആകുന്ന സുധാകരനെ കുറിച്ച്
രക്ത സാക്ഷി എന്ന വാക്കിന്റെ മൂല്യച്യുതി. ഐ എന്‍ ടി യു സി കാരനും ബി എം എസ് കാരനും സി ഐ ടി യു കാരനും തമ്മില്‍ ചോരകൊണ്ട് കളിക്കുക. തൊഴിലാളി വര്‍ഗം ഈ കളിപ്പിക്കല്‍   വിശകലനം ചെയ്യേണ്ടതുണ്ട്. പുതിയ തൈകള്‍ നടെണ്ടി ഇരിക്കുന്നു.
അതു സാമൂഹിക ബോധത്തിന്റെ തൈ ആകട്ടെ. വിമര്‍ശനാത്മക ജീവിതത്തിന്റെ നീരു കൊണ്ട് അതു പുഷ്ടിപ്പെടട്ടെ.



ഈ സിനിമ -അത്തര്‍ വില്പനക്കാരന്‍ അബു .
അത്തര്‍ -നൈസര്‍ഗികമായ  സുഗന്ധം .അതു ഇപ്പോള്‍ ആര്‍ക്കും വേണ്ട സ്പ്രേ  മതി.
എല്ലാ കാര്യങ്ങളിലും ഇതു ബാധകമാണ്. മതത്തിന്റെ സുഗന്ധം പകരം വെക്കാന്‍ അന്യ നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഗന്ധം .അതില്‍ ഗന്ധകവും മണത്തേക്കാം .രാഷ്ട്രീയത്തിന്റെ  സുഗന്ധത്തില്‍ പകരം വെക്കാന്‍ നിരപരാധികളുടെ ചോരയുടെ ഗന്ധം .

സുഗന്ധമുള്ള ഒരു ജീവിതം -അതിലേക്കുള്ള ചില കാഴ്ചകള്‍ അതാണ്‌ ഈ സിനിമ




അഭിനയം ചായാഗ്രഹണം സംവിധാനം ഇവയെ കുറിച്ച് എല്ലാവരും പറയുന്നതിനാല്‍ ഞാന്‍ പറയുന്നില്ല .
 


Adaminte Makan Abu

Film poster featuring Salim Kumar
Directed by Salim Ahamed
Produced by Salim Ahamed
Ashraf Bedi
Written by Salim Ahamed
Starring Salim Kumar
Zarina Wahab
Mukesh
Nedumudi Venu
Kalabhavan Mani
Suraj Venjarammoodu
Music by Background score:
Isaac Thomas Kottukapally
Songs:
Ramesh Narayan
Cinematography Madhu Ambat
Editing by Vijay Shankar
Studio Allens Media
Distributed by Laughing Villa
Allens Media
through
Kalasangam
Khas
Manjunatha
Release date(s) June 24, 2011[1]
Running time 101 minutes
Country India
Language Malayalam
Budget INR1.5 crores[2]





Award Ceremony Category Recipients
Amrita-FEFKA Film Awards[42] 2011 Amrita-FEFKA Film Awards Special Jury Award Salim Kumar
Kerala Film Critics Association Awards[43] 2011 Kerala Film Critics Association Awards Special Jury Award Salim Kumar
Kerala State Film Awards[44] 2010 Kerala State Film Awards Best Actor Salim Kumar
Best Background Music Isaac Thomas Kottukapally[45]
Best Film Salim Ahamed and Ashraf Bedi
Best Screenplay Salim Ahamed
National Film Awards[46] 58th National Film Awards Best Actor Salim Kumar
Best Cinematography Madhu Ambat
Best Feature Film Salim Ahamed
Best Music Direction (Background Score) Isaac Thomas Kottukapally
Vellinakshatram Film Awards[47] 2011 Vellinakshatram Film Awards Special Award Salim Ahamed
Special Award Salim Kumar

1 comment:

പാര്‍ത്ഥന്‍ said...

'ആദാമിന്റെ മകന്‍ അബു' എന്നു കേട്ടാല്‍ ആദ്യം ഓര്‍മ്മ വരുന്നത്, ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റിലെ ആദ്യത്തെ വ്യക്തി എന്ന സ്കൂള്‍ പാഠത്തിലെ കഥയാണ്‌. അബുവിനെ അടിയുറച്ച ഖുര്‍‌ആന്‍ വിശ്വാസിയായ ഇസ്ലാമായാണ്‌ ഹജ്ജിനു പോകുന്ന പ്രവര്‍ത്തികളിലൂടെ കാണിക്കുന്നത്. അത് പ്രാവര്‍ത്തികമാക്കാന്‍ അണുവിട തെറ്റാതെയുള്ള നിരീക്ഷണവും സം‌വിധായകന്‍ നടത്തുന്നുണ്ട്. പക്ഷെ അതേ അബുതന്നെ ഉസ്താദിന്റെയും ജാറത്തിന്റെയും നൂലുകെട്ടുന്നതിന്റെയും ഉസ്താദ് ഇരുന്ന സ്ഥലത്തിന്റെ പോലും കെട്ടുപാടുകളില്‍ നിന്നും മോചിതനല്ല. അപ്പോള്‍ തെറ്റുപറ്റിയത് എവിടെയാണ്‌ എന്ന ചോദ്യത്തിന്‌ ഉത്തരങ്ങള്‍ നിരവധിയാണ്‌.

സര്‌വസംഗപരിത്യാഗിയായ ഒരാള്‍ക്കുമാത്രമെ ഈശ്വരസന്നിധിയിലേക്ക് എത്തിച്ചേരാന്‍ കഴിയുകയുള്ളൂ. ഭ്യാര്യ, മക്കള്‍, ധനം, പദവി, സുഹൃത്തുക്കള്‍ എന്നീ ഭൊഉതികവസ്തുക്കളോട് വിരക്തി ഉണ്ടാകണം എന്ന് ഹൈന്ദവ ഗ്രന്ഥങ്ങളും ബൈബിളും പറയുന്നുണ്ട്.

അബു തെറ്റു കണ്ടെത്തുന്നത് ഖുര്‍‌ആനിന്റെ വിശ്വാസത്തിലല്ല എന്നതാണ്‌ ഈ ചിത്രത്തിലെ രസാവഹമായ കാര്യം. പ്ലാവ് വെട്ടിയത് ഒരു തെറ്റായി കാണുകയും പരിഹാരമായി ഒരു തൈ നടുകയും ചെയ്യുന്നുണ്ട്. ആ മരവും ഒരു ജീവനല്ലെ എന്നാണ്‌ അബുവിന്റെ ആത്മഗതം. ഏത് ഇസ്ലാമിക ഗ്രന്ഥത്തിലാണ്‌ മനുഷ്യന്‍ ഒഴികെയുള്ള ജീവജാലങ്ങള്‍ക്ക് ജീവന്‍ ( ഇവിടെ ജീവന്‌ ആത്മാവ് എന്ന് അര്‍ത്ഥം എടുക്കണം.) ഉണ്ടെന്നു പറയുന്നത്?