Thursday, September 15, 2011

ദൈവഹത്യയുടെ ദിവസങ്ങള്‍

ഗാസയുടെ കടല്‍ത്തീരം.
കണ്ണീരിന്റെ തിര  ഇളം നെഞ്ചിലേക്ക് വീണ്ടും വീണ്ടും നൊന്തു  കയറുകയാണ്.

സിനിമ തുടങ്ങുന്നതും പിന്‍വാങ്ങുന്നതും  ഈ കടലിനെ സാക്ഷിയാക്കി.
ഓരോ സീനിലും വിലാപങ്ങള്‍ മുട്ടി വിളിക്കുന്നു .

കാതുകളില്‍ അത് ആഘാതമെല്‍പ്പിക്കുകയാണ്.
നരഹത്യയുടെ പുകചുരുളുകളില്‍ നിലാവിന്റെ നിറം കെടുന്നത്‌ കണ്ടിട്ടുണ്ടോ ?
ഗാസയുടെ നിലാവിന് എന്ത് പേരിടും?

നിലാവിനെ കുറിച്ചുള്ള എല്ലാ സങ്കല്പങ്ങളുടെയും ചിത  എന്നോ ? ശിശുക്കളുടെ നിലവിളിക്കുന്ന കരുവാളിച്ച ആത്മാക്കള് അഭയം തേടി വിളറിയ വെളിച്ചം എന്നോ ?.
എനിക്കറിയില്ല ഇതാ ആ ദൃശ്യം നിങ്ങള്‍ വ്യാഖ്യാനിചോളൂ ..


കുട്ടികളുടെ വാക്കുകളും അനുഭവങ്ങളും കൊണ്ടാണ് സിനിമ .
യാഹിയ , രാസ്മിയ , അമീറ ഈ മൂന്നു കുഞ്ഞുങ്ങളിലൂടെ നാം അനുഭവിക്കുന്നത് ജനതയുടെ മഹാസങ്കടങ്ങള്‍
അളവും അതിരും ഇല്ലാത്ത ക്രൂരതയുടെ പകലുകളും രാത്രികളും ഈ കുരുന്നുകളുടെ ജീവിതം കശക്കി എറിഞ്ഞു
2008 ഡിസംബര്‍ 27 മുതല്‍ 22 ദിവസം ഗാസയില്‍ നടന്നത് എന്ത് എന്ന് ചിത്രീകരിക്കുയാണ് "ഗാസയുടെ കണ്ണീര്‍ ".
ഈ മാസം- തിരുപ്പിറവിയുടെ സന്ദേശം ഇസ്രയേല്‍ ആഘോഷിക്കുകയാണോ ?  അതോ പുതു വര്‍ഷത്തിന്റെ ദുരന്ത ശാപങ്ങള്‍ സ്വയം ഏറ്റു വാങ്ങുകയോ ?
രണ്ടു രാജ്യക്കാരും അവരുടെ കടുത്ത ദൈവഭക്തി കൊണ്ടാണു ജീവിക്കുന്നത്..
ദൈവം രക്ഷകന്‍ ആണ്‌ . ശാന്തിയും സമാധാനവും അത് നല്കുമാത്രേ ! ഇവിടെ നടക്കുന്നതോ ദൈവഹത്യകള്‍ ..


എപ്പോഴും  തിരക്കാണ് ... ബോംബുകള്‍ ഒഴിവു നല്‍കുന്നില്ല.കൂട്ട നിലവിളികള്‍ ആറും മുമ്പേ  ഇടവിടാതെ കാതടപ്പിക്കുന്ന സംഹാരം.
രക്ഷിക്കാന്‍ കോരി എടുക്കുമ്പോള്‍ തുണ്ടങ്ങള്‍ .അതില്‍ ഇറ്റു ജീവന്റെ കണിക എങ്കിലും ഉണ്ടെങ്കിലോ..പായുകയാണ് കിട്ടിയ ശരീര ഭാഗവുമായി.അല്ല ഭാഗങ്ങളുമായി ...
കരിഞ്ഞതും പൊള്ളിയടര്‍ന്നതും  വെന്തുരുകിയതും അറ്റുപോയതും ഇറുന്നു തൂങ്ങിയതും  പിളര്‍ന്നു മാറിയതും വിണ്ടു കീറിയതും....

ചതവും ഒടിവും ഒന്നും പരിക്കുകള്‍ അല്ല .
ഈ പൈതങ്ങളെ നോക്കൂ
കരുതിക്കൂട്ടി അവരുടെ ഇളം ഹൃദയത്തിലേക്ക് വെടി വെച്ചു .വളരെ അടുത്ത് നിന്ന് വെടിവെച്ചാലേ ഇങ്ങനെ ചെറിയ വട്ടത്തില്‍ തുള ഉണ്ടാകൂ എന്നൊരാള്‍ പറയുന്നു.
സ്വപ്നങ്ങള്‍ കുറുകുന്ന ഹൃദയത്തിലേക്ക് നിറ ഒഴിക്കുന്ന മനസ്സും ദൈവഹിതം നടപ്പിലാക്കുകയാണോ? വിശ്വാസത്തിന്റെ പക ഈ കുരുന്നുകളെയും വെറുതെ വിട്ടില്ല.
"പുറത്ത് എന്തോ ശബ്ദം ..
അച്ഛന്‍ വാതില്‍ തുറന്നു...
വീണ്ടും എന്തോ പൊട്ടിച്ചിതറി.
ഞങ്ങള്‍ വാതില്‍ തുറന്നു ഒന്നും കാണാന്‍ വയ്യ...പുകച്ചുരുളുകള്‍ ...
പുക അടങ്ങുമ്പോള്‍ കതകില്‍ ചാരി നിലത്തു അച്ഛന്‍ ..   ?
ജീവനുണ്ടോ ..?
ആംബുലന്‍സ്  വിളിക്കാന്‍ ആങ്ങളമാര്‍ പോയി..


അപ്പോഴാണ്‌ വീണ്ടും റോക്കറ്റ് ആക്രമണം .. 
അടുത്ത് വന്നു വീണു .പൊട്ടിച്ചിതറിആരൊക്കെയോ!
കാലില്‍ പുകഞ്ഞു
രക്തമോ മുറിവോ വകവെക്കാതെ അഭയം തേടി ഇഴഞ്ഞു..

 ഒളിക്കാന്‍ ഒരിടം തേടി.
ബോധം മറഞ്ഞു തിരികെ വരുമ്പോള്‍ ആലോചിക്കുന്നത് എന്തിനാണ് വീണ്ടും
വീണ്ടും കണ്ണു തുറക്കുന്നത് എന്നാണു ?
ആംബുലന്‍സ്  തേടിപ്പോയ ആങ്ങളമാരെയും ഇസ്രായേലികള്‍ കണ്ടു.. .അവരും.."

അമീര പറയുമ്പോള്‍  വാക്കുകള്‍ മുറിയുന്നു അനുഭവങ്ങള്‍ ഓര്‍ക്കാന്‍ കൂടി പര്യാപ്തമല്ല എന്നു ആ നിറയുന്ന കണ്ണുകള്‍ പറയുന്നു...
ഇതു പോലെ ആണ് ബാല്യങ്ങളുടെ ഓര്‍മ്മകള്‍ .


Filmmakers Vibeke Løkkeberg and Terje Kristiansen

നിദ്രകളും ഓര്‍മകളും അവരെ വേട്ടയാടുന്നു.
പതിനൊന്നു വയസ്സുള്ള രസ്മിയ പറയുന്നു- "
ജീവിതം എത്ര  കഠിനം !." പൂഴിമണ്ണില്‍ മുഖം താങ്ങി ഇരിക്കാന്‍ മാത്രമേ ആലംബരഹിതമായ അവസ്ഥ അനുവദിക്കുന്നുള്ളൂ
വളരെ തീവ്രമാണ് ഈ സിനിമ.
ഗാസയുടെ വേവുകളില്‍ നാം പെട്ടു പോകുന്നു.
എനിക്ക് താങ്ങാന്‍ ആയില്ല..

രണ്ട് തവണ  മരണ തുല്യമായ പൊള്ളുന്ന കാഴ്ചയുടെ നോവ് എന്നെ സിനിമ ഉപേക്ഷിച്ചു പോകാന്‍ പ്രേരിപ്പിച്ചു
എന്റെ മനസ്സിന്റെ അടിവേരിനു ഇളക്കം  .
ഗാസയുടെ കണ്ണീര്‍ പ്രവാഹം ...
മനുഷ്യ മനസാക്ഷിക്ക് ഈ ചിത്രം ഞാന്‍ നിര്‍ദേശിക്കുന്നുdirector bio


Vibeke Løkkeberg was born in Norway. She is an actor, director, screenwriter and author. She has directed several features, including The Revelation (77), Betrayal (81), Hud (86), which screened in the Un Certain Regard section at the Cannes Film Festival, Måker (91), Der gudene er døde (93), and Tears of Gaza (10).

full credits


Executive Producer: 
Terje Kristiansen 
Cinematographer: 
Yosuf Abu Shreah, Saed Al Sabaa, Marie Kristiansen 
Editor: 
Svein Olav Sandem, Terje Kristiansen 
Sound: 
Christian Schaanning 
Music: 
Lisa Gerrard, Marcello De Francisci 
      
Production Company: 
Nero AS


Yahya3 comments:

bindu v.s said...

അല്ലയോ .....ദൈവഭക്തന്മാരെ ........ ഈ കോപ്പ നിറച്ചിരിക്കുന്നത് എന്‍റെ ഹൃദയ രക്തം കൊണ്ടാണ് .ഇത് കുടിച്ചു കൊള്ളുക.മതിയാവോളം .എന്നിട്ട് എന്‍റെ കുഞ്ഞുങ്ങളെ തിരിച്ചു തരിക ...അവരെ ....എന്‍റെ പ്രിയപ്പെട്ട മാലാഖമാരെ .

kumar mohan said...
This comment has been removed by the author.
Surendran Mangalassery said...

ജനിച്ചു വളർന്ന മണ്ണ്... അത് ഒരു തുണ്ട് ഭൂമിയല്ല... ഒരു സംസ്കാരമാണ്.