Friday, September 23, 2011

ജീവന്‍റെയും മരണത്തിന്‍റെയും നഗരമേ...!

ചരിത്രം മാനവ രാശിക്ക് പാഠങ്ങള്‍ നല്‍കുന്നു.
അതു കൊണ്ട് തന്നെ ചരിത്രസംഭവങ്ങള്‍ പുനരനുഭവിപ്പിക്കാന്‍ കലാപ്രവര്‍ത്തകര്‍ ശ്രമിക്കാറുണ്ട്


ലു ചുവാന്‍ സംവിധാനം ചെയ്ത സിറ്റി ഓഫ് ലൈഫ് ആന്‍ഡ്‌ ഡെത്ത്  ആനുകാലിക പ്രസക്തമായ 'ചരിത്രാനുഭവം '.
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം എന്നതില്‍ കവിഞ്ഞു യുദ്ധം എന്ന അവസ്ഥയെ അതില്‍പെടുന്ന സമൂഹത്തെ വിശകലനം ചെയ്യുകയാണ് ലു .
ജപ്പാന്റെ അധിനിവേശം.
ജാപ്പനീസ് പട്ടാള ഉദ്യോഗസ്ഥനായ Kadokawa യിലൂടെ അവതരിപ്പിക്കുന്നു. യുദ്ധമുഖത്ത് തന്നെ നമ്മളെ നിറുത്തി ഓരോന്നും ചൂണ്ടിക്കാട്ട്ടുകയാണ്.അയാള്‍ യുദ്ധത്തിലെ പോരാളിയും അനുഭവങ്ങളുടെ പങ്കാളിയുമാണ്.


സമൂഹത്തിന്റെ സുരക്ഷ .അതു സമൂഹം കെട്ടി ഉയര്‍ത്തിയ ഒരു മതിലാണ് .ചിലടത്തു മതില്‍ സാങ്കല്‍പ്പികം ആവുമെന്നെയുള്ളൂ. സംരക്ഷണ ഭിത്തി തകര്‍ന്നു പോയാല്‍ എന്താണ് സംവിക്കുക?
യുദ്ധം ഇത്തരം സംരക്ഷണ ഭിത്തികള്‍ തകര്‍ക്കലാണ്.
സിനിമയ്ക്ക്  രണ്ട്  ഭാഗം  ഉണ്ട്  .രണ്ട്  ഭാവവും .

യുദ്ധത്തിനെത്ര ഭാവങ്ങള്‍ എന്നു ചോദിച്ചാല്‍ അതും ഈ സിനിമയില്‍ കാണാം
ഒന്നാം ഭാഗം സായുധ ആക്രമണം .
യുദ്ധരംഗത്തെ ഭയാനകമായ നിശ്ശബ്ദതകള്‍ .ഇരകളെ തേടുന്ന  മൃഗചേഷ്ടകളിലേക്ക്  മനുഷ്യന്‍ മാറുന്നതിന്റെ ദൃശ്യങ്ങള്‍ .  
ഭയം...പക ...ശത്രു  സാന്നിദ്ധ്യം ..മാളങ്ങള്‍ ..അഭയം ..രക്ഷയ്ക്കുള്ള പഴുതുകള്‍ .. നിസ്സഹായത. നിര്‍വികാരത, മാതൃ രാജ്യം എന്ന വികാരം ..സഹനം. ആത്മത്യാഗം ..നഗര പ്രതാപത്തെ ഓര്‍ത്തു വിലപിക്കുന്ന വലിയ കെട്ടിടങ്ങളുടെ അസ്ഥി കൂടങ്ങള്‍ .. 

കീഴ്പ്പെടുത്തിയവരും കീഴ്പെട്ടവരും .തോല്‍വി അവസാന വാക്കല്ല
ക്ലോസപ്പ് ദൃശ്യങ്ങളിലൂടെ തോറ്റ ജനതയുടെ വൈകാരിക അവസ്ഥ ചിത്രീകരിക്കുമ്പോള്‍ നിശബ്ദ ഭാഷയുടെ തീവ്രത വ്യക്തം.,Lu Jianxiong എന്ന  പോരാളി യുദ്ധത്തിന്റെ ഭീകരത ,ഏല്‍പ്പിച്ച മുറിവുകള്‍ മനസ്സിലുണ്ടാക്കിയ പിരി മുറുക്കം ഒക്കെ സ്വന്തം മുഖത്തേക്ക് ആവാഹിക്കുന്ന നിമിഷങ്ങള്‍ സിനിമയിലെ വൈകാരിക സന്ദര്‍ഭങ്ങള്‍ തന്നെ ..


ജേതാക്കള്‍ അവരുടെ ക്രൂരമായ ആഘോഷം..മൂന്ന് സംഭവങ്ങളെ ഒരേ സമയം മാറി മാറിക്കാണിച്ചു യുദ്ധം വ്യാഖ്യാനിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെടുന്നുണ്ട്.(പൈശാചികത ആവേശിച്ച ജേതാക്കള്‍ കീഴടങ്ങിയ ഒരാള്‍ക്ക്‌ എത്ര മരണങ്ങള്‍ നല്‍കാം. ആദ്യം നിരായുധരാക്കണം .പിന്നെ കൈകള്‍ പിന്നോട്ട് കെട്ടണം ..എന്നിട്ട് രക്ഷപെടാന്‍ ആകാത്ത കെട്ടിടത്തിനുള്ളില്‍ വിറകുകള്‍ കൂട്ടി പെട്രോള്‍ ഒഴിച്ച് തീ കൊടുത്താല്‍ പോരാ വെടിയും വെക്കണം.ബയനട്ടു കൊണ്ട് കുത്തികൊന്നാല്‍  പോരാ മണ്ണില്‍ കുഴിച്ചുമൂടി ശ്വാസം കൂടി മുട്ടിച്ചു കൊള്ളണം. വെടിവെച്ചിട്ടാല്‍  പോരാ അതു കടല്‍വെള്ളം കൂടി കുടിച്ചു ചാകുംവിധം വേണം..ഇങ്ങനെ ആസൂത്രണം ചെയ്യുന്ന അതിക്രൂരത യുദ്ധത്തിന്റെ കുടപ്പിറപ്പായിരിക്കാം  .യുദ്ധം ആരുടെ കൂടെപ്പിറപ്പാണ്?)
സിനിമയുടെ രണ്ടാം  ഭാഗം സ്ത്രീകളിലേക്ക് ഫോക്കസ് ചെയ്യുന്നു


യുദ്ധം ,കലാപം, ക്ഷാമം എല്ലാം സ്ത്രീകളെ ഞെരിച്ചു കളയുന്നു
എന്പതിനായിരത്ത്തോളം സ്ത്രീകള്‍ ബലാല്‍സംഗത്തിന് വിധിക്കപ്പെട്ട ജപ്പാന്‍ -ചൈന യുദ്ധത്തെ സിനിമയിലേക്ക് പരാവര്‍ത്തനം ചെയ്യുക എന്ന ക്ലേശ കരമായ  ദൌത്യമാണ് ലൂ ഏറ്റെടുത്തത്.
കൂട്ട ബലാല്‍സംഗത്തിന്റെയും പരസ്യഭോഗത്തിന്റെയും ആനന്ദത്തില്‍ നിന്നും വീരജവാന്മാര്‍ ബാക്കി വെക്കുന്നത് എന്താണ്?


സ്വന്തം ജനതയെ രക്ഷിക്കാന്‍ കംഫര്‍ട്ട് ഗേള്‍ ആകാന്‍ അഭ്യര്‍ത്ഥന. ജെയിച്ചവര്‍ ചോയിസ്  വെച്ചു നീട്ടിയിരിക്കുന്നു.തെരഞ്ഞെടുക്കാനുള്ള അവകാശം തോറ്റവര്‍ക്കുണ്ടല്ലോ  .ഔദാര്യം !..
കണ്ണു നീരിന്റെ ഉറവകള്‍ വറ്റിയ ദുഖമേ വരണ്ടു പോയ സ്ത്രീ മുഖങ്ങള്‍..അവര്‍ക്കറിയാം ഇതു നിരസിച്ചാല്‍ രാത്രികളില്‍ കോര്‍ത്തെറിയുമെന്ന്  .
യുദ്ധം ഏപ്പോഴും സ്ത്രീവിരുദ്ധമാണ്. ജപ്പാനില്‍ നിന്നും പെണ്ണുങ്ങളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ചൈനയില്‍ യുദ്ധവുമായി ബന്ധപ്പെട്ട ജോലിക്ക് .ജോലി നിര്‍വികാരതയോടെ കിടന്നുകൊടുക്കല്‍ ..ചൈനയിലെ സ്ത്രീകള്‍ പരാജിതര്‍ .അവരുടെ ഗതിയും .. 


മനസ്സില്‍ നിന്നും ശരീരത്തെ  വേറിട്ട്‌ കാണണം അതു തന്റെതല്ലാതത അവയവം. ശരീരം യന്ത്രമാക്കി ഇടവില്ലാതെ പ്രവര്‍ത്തിച്ചു മരിച്ചു പോകാന്‍ വിധിക്കപ്പെട്ടവര്‍. ഒരു കണക്കിന്   മരണം തന്നെ.ആദ്യം മനസ്സാണ് മരിക്കുന്നത്.

ഉയര്‍ത്തുന്ന കൈ.
ഈ സിനിമയില്‍ പല രംഗങ്ങളിലും ആവര്‍ത്തിക്കുന്നു
മരിക്കാനുള്ള സമ്മതം അറിയിക്കുന്ന അടയാളം ..മരിച്ചവന്റെ ഉയര്‍ന്നിരിക്കുന്ന കൈ ..ഹോ ലോകത്തിന്റെ പരാജയ സമ്മതമോ?


നിശബ്ദതയും ശരീര ഭാഷയും കൊണ്ടാണ് യുദ്ധതീവ്രത സിനിമ ആവിഷ്കരിക്കുന്നത്. 

ശബ്ദം അനുയോജ്യമായി  വിന്യസിക്കുക എന്നതില്‍  അതി സൂക്ഷമത, ബ്ലായ്ക് ആന്‍ഡ് വൈറ്റ് കൊണ്ട് ഭാവ തീവ്രതയും  ദൃശ്യാനുഭൂതിയും. ക്യാമറയുടെ ചലത്തില്‍ന്മേലുള്ള  നിയന്ത്രണം  കാഴ്ച്ചയുടെ ഒഴുക്കിനെ കുത്തൊഴുക്കാക്കി മാറ്റാനും  ചിലപ്പോള്‍ തടഞ്ഞോഴുകാനും  കെട്ടിക്കിടക്കാനും അനുവദിക്കുന്നു. വിദൂര സാമീപ്യ ദൃശ്യങ്ങള്‍ ഒരേ പോലെ യുദ്ധസ്ഥലത്ത് ഉപയോഗിക്കുകയാണ് ..കാഴ്ചയുടെ സ്ഥാനം വളരെ ഔചിത്യം പാലിക്കുന്നുണ്ട്
യുദ്ധത്തില്‍ പങ്കാളിയായ ഒരു മനുഷ്യന്റെ (
Kadokawa) മനസ്സിനെയും  ലു ചുവാന്‍ പിന്തുടരുന്നു.
ഓരോ കാഴ്ചയും ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ ..
ഓരോ വിജയവും നല്‍കുന്ന പരാജയം ..
മറ്റുള്ളവര്‍ ആഹ്ലാദിക്കുമ്പോള്‍ അയാള്‍ക്കതിനു കഴിയുന്നില്ല.
എങ്കിലും പട നയിക്കേണ്ടി വരുന്നു.
ഒരു കംഫര്‍ട്ട്  ഗേള്‍ ..അയാള്‍ക്ക്‌ അവളെ കല്യാണം കഴിക്കാനാണ് തോന്നിയത്..പുതുവത്സരത്തില്‍ സമ്മാനവുമായി അവളുടെ അടുത്തേക്ക് അയാള്‍ എത്തുന്നു..മധുരമുള്ള ഭക്ഷണങ്ങളുടെ പ്രലോഭനം അവളെ പ്രസാദിപ്പിച്ചു..എങ്കിലും അവള്‍ പെട്ടെന്ന് കര്‍ത്തവ്യ ബോധം ഉള്ളവള്‍ ആയി മാറി വിടര്‍ന്നു കിടക്കുന്നു..
ഇത്തരം ദൈന്യ സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കുകയാണ്..അയാള്‍ക്ക്‌ ഒന്നും പൂര്‍ത്തീകരിക്കാന്‍  ആവുന്നില്ല .അയാളില്‍ ആത്മസംഘര്‍ഷങ്ങളുടെ    യുദ്ധം ആരഭിക്കുന്നു .ഇല്ല പരാജയപ്പെടാന്‍ പാടില്ല.വിജയിക്കാനുള്ള വഴി സ്വന്തം ശിരസ്സിലേക്ക് നിറയൊഴിക്കുകയല്ലാതെ  മറ്റൊന്നുമല്ല ..
രക്ഷപെടാന്‍ അവസരം കിട്ടിയിട്ടും അതു ത്യജിച്ചു മടങ്ങി വരുന്ന ടാന്ഗ് മറ്റൊരു മരണത്തിലൂടെ ജീവിതം സാക്ഷാത്കരിക്കുന്നു.മരണത്തെക്കാള്‍ ഭീകരം ആണ് ജീവിതം . യുദ്ധത്തിന്റെ പരിധിക്കുള്ളില്‍ (നിങ്ങളുടെയും) ജീവിതം മരണം തന്നെ ആണ്..Directed by Lu Chuan
Produced by Lu Chuan
Han Sanping
John Chong
Written by Lu Chuan
Starring Liu Ye
Gao Yuanyuan
Music by Liu Tong
Cinematography Cao Yu
Editing by Teng Yu
Distributed by Media Asia Distribution Ltd.
China Film Group
Release date(s) April 22, 2009
Running time 133 minutes
Country China
Language Mandarin, English, German, Japanese

Awards

The film won the top Golden Shell prize at the 2009 San Sebastian Film Festival and also won the Best Cinematography prize.
At the 2009 Asia Pacific Screen Awards, the film won Achievement in Directing (Lu Chuan) and Achievement in Cinematography (Cao Yu).
The film also won Best Director (Lu Chuan) and Best Cinematographer (Cao Yu) Awards at the 4th Asian Film Awards in 2010.
The film won Best Cinematography (Cao Yu) at the 46th Golden Horse Film Awards and was nominated for Best Visual Effects. At the Oslo Film Festival in 2009, the film also won Best Film Prize.

1 comment:

Kattil Abdul Nissar said...

shree,

I appreciate your serchinig mind.