'ജപ്പാന് വധു' -ഇരട്ട വൈധവ്യങ്ങളുടെ കഥയാണോ ഇത് , അതോ ഒരിക്കല്‍ പോലും പരസ്പരം കാണാതെ തീവ്രമായ ദാമ്പത്യം അനുഭവിച്ച രണ്ട് മനസ്സുകളുടെ കഥയോ?.

1 .. എല്ലാവരും ജപ്പാന് വധുവിനെ ആദ്യം പറയാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ കാഴ്ച്ചയുടെ വ്ഴിയോരത്തോതുങ്ങിയ കാക്കപ്പൂവുകളെ കാണട്ടെ. അതിനാല്‍ ഉപകഥ ആദ്യം പറയാം

സന്ധ്യ-അവള് സുന്ദരിയായ യുവവിധവ.
സ്നേഹമോയിയുടെ വീട്ടില്‍ കഴിയുന്നു
അയാള്‍ക്ക് മുമ്പില്‍ വെട്ടപ്പെടാതെ.നോട്ടങ്ങളില്‍ നിന്നും ഒളിച്ചോടി അവള് കഴിഞ്ഞു. സാരിയുടെ തലപ്പില്‍ മുഖം മറച്ച് ..
വിധവകളുടെ ജീവിതം അങ്ങനെ ആണല്ലോ ..
അവള്‍ക്കറിയാം അയാള്‍ ജപ്പാനിലെ ഒരു പെണ്ണിനെ ഭാര്യയായി സങ്കല്പ്പിച്ചു ജീവിക്കുകയാണെന്ന് .
അയാള്‍ ഇല്ലാത്തപ്പോള്‍ അദ്ദേഹത്തിന്റെ മുറയില്‍ കയറി ജപ്പാനിലെ ഭാര്യയുടെ ഫോട്ടോകളും മറ്റും അവള് കാണുന്നുണ്ട്. അയാളുടെ മുറി അവള് ക്രമപ്പെടുത്തി വെക്കുന്നുണ്ട്.
എങ്കിലും അകലം പാലിക്കാന്‍ അവള് എപ്പൊഴും ശ്രമിച്ചു.
ഒരിക്കല്‍ അവര്‍ ഒന്നിച്ചു ഒരു യാത്ര

വള്ളത്തിന്റെ പടിയില്‍ ഒഴിവു വന്നപ്പോള്‍ അവള് അയാളുടെ കുപ്പായത്തില്‍ പരുങ്ങലോടെ പിടിച്ചു വലിച്ചു.യാത്രയില്‍ അവളുടെ അടുത്ത് ഒഴിഞ്ഞ ഇടം. അവള് മൌനമായി വിളിക്കുന്നു. അയാള്‍ അവളുടെ ചാരത്തിരുന്നു. അപ്പോള്‍ നല്ല വെയില് ..അയാള്‍ കുടനിവര്ക്കുമ്പോള് വെയില് ചൂടില്‍ ഒരു വിധവയ്ക്ക് അത് തണലാകുകയാണോ ? ഈ യാത്ര മനോഹരമായ ദൃശ്യാനുഭവമാണ്. അവര്‍ക്കും കാഴ്ചക്കാര്‍ക്കും..അവളുടെ കൈ പിടിച്ചു തീരത്തേക്ക് ഇറക്കി അയാള്‍ ..
പുറം ലോകത്തെത്തുമ്പോള്‍ സന്ധ്യ വാചാലയാകുന്നു. ആഹാരം കഴിക്കുമ്പോള്‍ ഭാര്യ എന്നപോലെ അവള് സ്വന്തം ഭക്ഷണത്തില്‍ നിന്നും ഒരു പങ്കു അയാള്‍ക്ക് നല്കുന്നു.
തിരിച്ചെത്തുമ്പോള്‍ മുതല്‍ ലോകം മാറുന്നു
എന്നാല്‍ അയാളുടെ ഉള്ളില്‍ ജപ്പാനിലെ ഭാര്യ സജീവമാണ്.
അത് അവള്‍ക്കറിയാം. രോഗം വരുമ്പോള്‍ അവള് ഭാര്യയെ പോലെ അയാളെ ചികിത്സിക്കുന്നു.
അബോധാവസ്ഥയില്‍ അയാള്‍ ആ സാമീപ്യം സ്വന്തം ഭാര്യയുടെ സാമീപ്യം ആയാണ് അനുഭവിക്കുന്നത്.
അയാള്‍ പൊലിയുമ്പോള്‍ അവള് വീണ്ടും വിധവയാകുന്നു..ഇരട്ട വൈധവ്യം എന്നു പറയാമോ ? ശരീര ബന്ധത്തില്‍ ഏര്പെടാത്ത വിവാഹ ബന്ധമാണല്ലോ സിനിമയുടെ പ്രമേയം. ദൂരവും അടുപ്പവും അല്ലെങ്കില്‍ അടുപ്പവും ദൂരവും സംബന്ധിച്ചു സിനിമ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
അവളുടെ ഉള്ളിന്റെ ഉള്ളില്‍ ആരും ആവശ്യപ്പെടാത്ത പരിധിയില്ലാത്ത സ്നേഹം ഉണ്ടായിരുന്നു.
പക്ഷെ അവള്‍ക്കു പരിധി ഉണ്ടായിരുന്നു . അയാള്‍ക്കും. പരിധികള്‍ ആരാണ് നിശ്ചയിക്കുന്നത് ? ഈ സിനിമയിലെ സന്ധ്യ എന്ന കഥാപാത്രം വളരെ ശക്തമാണ്. കുറച്ചു മാത്രം സംസാരിക്കുന്ന എന്നാല്‍ കൂടുതല്‍ വിനിമയം ചെയ്യുന്ന ഒരു കഥാപാത്രം.
മറ്റു മുഹൂര്‍ത്തങ്ങള്‍
2. മിയാഗെ -സ്നേഹമോയ്
ഒരു മനസ്സ് മറ്റൊന്നില്‍ ലയിക്കുന്നത് വല്ലാത്ത ഒരു അനുഭവം.
കാഴ്ച്ചയുടെ കടവുകളില്‍ അവര്‍ നേര്‍ക്ക് നേര് വന്നിട്ടില്ല
സാമീപ്യത്തിന്റെ തരംഗങ്ങള്‍ അവരില്‍ വിരലുകള്‍ നീട്ടിയിട്ടില്ല
വാക്കുകളുടെ തെളിമയാര്‍ന്ന മനോവിശുദ്ധിയില് അവര്‍ പരസ്പരം തിരിച്ചറിഞ്ഞു
ബംഗാളി ഗ്രാമത്തില്‍ പെയ്ത മഴകള്‍ ജപ്പാനിലെ യോകഹാമയില് അദൃശ്യമായ അനുഭവം ആയി.

കത്തുകളിലൂടെ , മുഴുമിപ്പിക്കാനാവാത്ത്ത ഫോണ്‍ സംഭാഷണങ്ങളിലൂടെ . പാഴ്സലായി അമൂല്യമായ കൊച്ചു കൊച്ചു സമ്മാനങ്ങളിലൂടെ
ശ്വാസവേഗത്തിനിടയിലെ ചെറിയ ചെറിയ ചിന്തകള്‍ പോലും അന്യോന്യം പങ്കുവെച്ചപ്പോള്‍
അവര്‍ വിവാഹിതരായെന്നും അനുഭവം.
വിവാഹം എന്നാല്‍ എന്താണ് ?ഇതുവരെ ഉള്ള എല്ലാ വ്യാഖ്യാനങ്ങളെയും നിരസിച്ചുകൊണ്ട് ഈ സിനിമ പറയുന്നു അത് മനസ്സിന്റെ രാസപ്രക്രിയയിലൂടെ വളരെ ശക്തമായ ഉരുകിചേരല് അല്ലാതെ മറ്റൊന്നുമല്ല.
സ്വപ്നങ്ങളും വാക്കുകളും മാത്രം മതി ..
2.1. പുലരിയുടെ പൂക്കള്‍
അവള് അവനു പുലരിയില്‍ നിന്നും ഇറുത്തെടുത്ത ജപ്പാനീസ് പൂക്കള്‍ അയച്ചു കൊടുത്തു.അവള് വധുവെന്നു പ്രഖ്യാപിക്കുന്ന സുന്ദര പുഷ്പങ്ങള്‍
അവന് അത് സൂക്ഷിച്ചു വച്ചു. അവള് അത് വീണ്ടും കൈകളില്‍ എടുക്കുമ്പോള്‍ അവനില്ലായിരുന്നു.

2.2. പട്ടം
അവള് അവനു ഹൃദയം കൊണ്ടു തീര്‍ത്ത അതി മനോഹരമായ പട്ടങ്ങള്‍ അയച്ചു കൊടുത്തു.അവന്റെ മുറിയെ അതു കമനീയമാക്കി .(അല്ലെങ്കില്‍ തന്നെ മിയാഗേയുടെ ജീവിതം പട്ടവുമായി ബന്ധപ്പെട്ടാണല്ലോ. വിവാഹ വാര്‍ഷിക സമ്മാനം ..അവളുടെ പേരിന്റെ അര്‍ത്ഥവും സമ്മാനം എന്നാണു. )
ബംഗാള്‍ ഗ്രാമത്തിന്റെ ആകാശത്തിലേക്ക് അവന് അതിനെ പറത്തി
അവന് അവളില്‍ എന്നപോലെ അതു പറന്നു. ഗ്രാമം ആകാശത്തില്‍ ഒരു പട്ടത്തെ പേര് ചൊല്ലി വിളിച്ചു "ജപ്പാന് വധു "
പ്രതിബന്ധം ഉണ്ടായപ്പോള്‍ കിണഞ്ഞു ശ്രമിച്ചിട്ടും അവനു ആ പട്ടത്തെ രക്ഷിക്കാനായില്ല.
അവനും പട്ടവും .നൂല് മുറിഞ്ഞത് ആകാശത്ത് വെച്ച് .
സിനിമ ആരംഭിക്കുന്നത് പ്രണയത്തിന്റെ ആകാശവും ചിത്രവര്ണപട്ടങ്ങളും നിറഞ്ഞ ഒരു പേടകം ഇറക്കി അതിന്റെ മേല്‍വിലാസക്കാരനെ തേടിയുള്ള യാത്രയിലൂടെ
സിനിമയുടെ അവസാനം നിരവധി പട്ടങ്ങള്‍ ആകാശത്ത് ഉയര്‍ന്നു ഉയര്‍ന്നു പോകുന്ന കാഴ്ച . ആകാശത്തെയും പട്ടത്തെയും ബന്ധിപ്പിക്കുന്ന ചരട് ..അതിനെ ആണോ വിവാഹം എന്നു നാം വിളിക്കുക.?
പട്ടം സന്ധ്യയുടെ മകന് എടുക്കുന്നതും അവള് അതിനു കുട്ടിയെ ശിക്ഷിക്കുന്നതും തുടര്‍ന്ന് പട്ടം കഥയില്‍ നിര്‍ണായക പദവി നേടുന്നതും അതിന്റെ ഉയര്‍ച്ചയിലെ ആഹ്ലാദവും ദുഖവും ഒരേ പോലെ അനുഭവിക്കുന്നതും ..
2.3. വള്ളം .
മനസ്സ് നീറിയപ്പോള്‍ അവന് ഒരു വള്ളത്തിനുള്ളില്‍ ഇറങ്ങി ഇരുന്നു.അല്ല മടിയില്‍ കിടക്കുംപോലെ ഒതുങ്ങി .വള്ളം വരണ്ട അടിത്തട്ടു വരെ കണ്ട ജലാശയത്തില്‍..

അവന്റെ വള്ളം നിശ്ചലം . അത് സ്ഥലപരമായ ബിന്ദുക്കളെ കൂട്ടി യോജിപ്പിച്ചില്ല. ദൂരങ്ങള്‍ മനസ്സില്‍ ഇല്ലാത്ത വള്ളം . നിറഞ്ഞ ജലത്തിലും അതു കെട്ടിയിടപ്പെട്ടത്. .
അവന്റെ മനസ്സില്‍ ദൂരങ്ങള്‍ ഉണ്ടോ ? എഴുത്ത് പേപ്പറും പേനയും വാക്കുകളും ചാരത്തു .അവന് മനസ്സില്‍ വള്ളം തുഴഞ്ഞുകൊന്ടെയിരിക്കുന്നു. ആ തോണി അവളുടെ അടുത്ത് എത്തുന്നുണ്ടാകണം.
ഒടുവില്‍ വെള്ള വസ്ത്രത്തില്‍ അവന്റെ വിധവ എത്തുന്നതും വള്ളത്തില്‍ ..
മറ്റൊരു വിധവ അവനു ഇടം കൊടുത്തതും വള്ളത്തില്‍ ..
ഒടുവില്‍ വള്ളം കറുപ്പും വെളുപ്പും കലര്‍ന്ന ലോകത്തില്‍ നിന്നും അനന്തമായ വെന്മയിലേക്ക് ലയിച്ചു മറഞ്ഞു പോകുകയാണല്ലോ
3.
ജപ്പാന് വധു -ഈ സിനിമയില്‍ ഫോട്ടോഗ്രാഫി അതിന്റെ എല്ലാ സാധ്യതകളെയും കണ്ടെത്തുന്നു.പ്രകൃതിയുടെ ഭാവഭേദങ്ങള്‍ അവള്‍ക്കു അതേ തീവ്രതയോടെ പങ്കിടുന്ന അനുഭവം ഒരുക്കുന്നതിലുള്ള കയ്യടക്കം .നദിയുടെ ഭിന്നവൈകാരിക മുഖങ്ങളെ എത്ര ചെതോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ..വെളിച്ചം കൊണ്ടുള്ള വൈകാരിക തലം നിര്‍മ്മിക്കല്‍ .ബംഗാള്‍ ഗ്രാമാമാക്കഴ്ച്ചകളുടെ സൂക്ഷ്മ ഭാവങ്ങള്‍ ഒപ്പിയെടുക്കല്‍.....
ദൃശ്യ സംയോജനത്തിലും തികവുള്ള അനുഭവം നമ്മള്‍ക്ക് നല്കാന് കഴിഞ്ഞിട്ടുണ്ട്. മിയാഗെ -സ്നേഹമോയ് പരസ്പരം ദൂരത്തെ അടുപ്പിക്കുംപോള് അതിനെ അതിവിദഗ്ധമായി അനുഭവിപ്പിക്കാനും വിജയിച്ചിരിക്കുന്നു
അഭിനയം ,ശബ്ദസന്നിവേശം, സംഗീതം എല്ലാം കൊണ്ടും ഈ സിനിമ ആകര്‍ഷകം.ദൃശ്യസമൃദ്ധം .
ഒടുവില്‍ മിയാഗെ അയാളെ (?) തേടി വരുന്നു.
വെള്ള വസ്ത്രം ധരിച്ചു ശിരോ മുണ്ഡനം ചെയ്ത അവള് ഒരു കടവില്‍ നിന്നും ഉയര്‍ന്നു വരുന്നു. അവള്‍ക്കു പിന്നില്‍ ഒരു തോണി.
അവളെ സ്വീകരിക്കാന്‍ സ്നേഹമോയ് ജീവിച്ച വീട്ടില്‍ മറ്റൊരു വിധവ.
ഇരട്ട വൈധവ്യങ്ങള്‍ .

കളങ്കമില്ലാത്ത സ്നേഹത്തിന്റെ മേലെ നിലയിലേക്ക് സന്ധ്യ അവളെ കൂട്ടികൊണ്ട് പോകുന്നു.
മരണത്തിനു ബന്ധങ്ങളെ മുറിക്കാന്‍ കഴിയുമോ?
പ്രത്യേകിച്ചും ഒരിക്കലും പരസ്പരം കാണാതിരുന്ന ദമ്പതികളെ ?
------------------------------------------------------------------------------------------------------------

- സ്നേഹമോയ് ചാറ്റര്‍ജി
- മിയാഗെ
- സന്ധ്യ

- അയാളുടെ സൈക്കിള്‍ ബെല്ല് ദൂരെ കേള്‍ക്കുമ്പോഴേ മുറി വിട്ടോടി പോകുന്ന അവള് പിന്നീട് അയാളുടെ മുറിയില്‍ വന്നു കിടക്ക വിരിക്കുന്നു.അപ്പോഴും അത് അയാള്‍ അറിയുന്നില്ല.അയാള്‍ ജപ്പാനിലേക്ക് സ്നേഹം എഴുതുകയാണ് .സന്ധ്യയുടെ ആ വരവും നിശബ്ദ ഭാഷയും .
- അവളുടെ കൈ മുറിയുമ്പോള്‍ മുറിവുണക്കാന്‍ അയാള്‍ മരുന്ന് തേടി പോകുന്നു . മരുന്ന് തേടിപ്പോകല്‍ അയാള്‍ മറ്റൊരാള്‍ക്ക് വേണ്ടിയും ചെയ്യുന്നുണ്ട്. മുറിവുണക്കല്‍ അതിന്റെ അര്‍ത്ഥങ്ങളെ തേടുന്നു. വെയിലില്‍ കുട പിടിച്ച പോലെ..
- അയാളുടെ കണ്ണില്‍ അവള് പെടുന്നത് പലപ്പോഴും മേല്‍ നിലയിലെ ജനാലയില്‍ കൂടിയുള്ള അയാളുടെ നോട്ടത്തിലാണ്. പിന്നീട് അയാളെ താഴെയും അവള് മേല്നിലയിലും ആകുന്ന ഒരു ദൃശ്യം. അവളുടെ ചോര കൂടി വീണു നിറം പിടിച്ച നൂലുകള്‍ അയാള്‍ മനോഹരമായി പാകപ്പെടുത്തുകയാണ് പട്ടങ്ങള്‍ക്കു വേണ്ടി. അപ്പോഴാണ് ക്യാമറ സന്ധ്യ പോലെ അതിമനോഹരമായ നൂലുകളെ പകര്‍ത്തുന്നത്.അതില്‍ ഒരു പ്രാവ് വന്നിരിക്കുമ്പോള്‍ മനസ്സിന്റെ ചിറകടി നമ്മള്‍ക്ക് കേള്‍ക്കാം.

- ചാരിയ്ട്ട കതകു പ്രകൃതി തള്ളി തുറക്കുമ്പോള്‍ അവള് ഉള്ളില്‍ നിന്നും താഴിട്ടു പുറം ലോകത്തെ പ്രതിരോധിച്ച് അയാളെ പരിചരിക്കുന്നു. ആ താഴിടല്‍ ,പരിചരണം ..അവളുടെ ഹൃദയം എന്തോ നെയ്യുന്നുണ്ടാകണം.
2. മിയാഗെ -സ്നേഹമോയ്
ഒരു മനസ്സ് മറ്റൊന്നില്‍ ലയിക്കുന്നത് വല്ലാത്ത ഒരു അനുഭവം.
കാഴ്ച്ചയുടെ കടവുകളില്‍ അവര്‍ നേര്‍ക്ക് നേര് വന്നിട്ടില്ല
സാമീപ്യത്തിന്റെ തരംഗങ്ങള്‍ അവരില്‍ വിരലുകള്‍ നീട്ടിയിട്ടില്ല
വാക്കുകളുടെ തെളിമയാര്‍ന്ന മനോവിശുദ്ധിയില് അവര്‍ പരസ്പരം തിരിച്ചറിഞ്ഞു
ബംഗാളി ഗ്രാമത്തില്‍ പെയ്ത മഴകള്‍ ജപ്പാനിലെ യോകഹാമയില് അദൃശ്യമായ അനുഭവം ആയി.

കത്തുകളിലൂടെ , മുഴുമിപ്പിക്കാനാവാത്ത്ത ഫോണ്‍ സംഭാഷണങ്ങളിലൂടെ . പാഴ്സലായി അമൂല്യമായ കൊച്ചു കൊച്ചു സമ്മാനങ്ങളിലൂടെ
ശ്വാസവേഗത്തിനിടയിലെ ചെറിയ ചെറിയ ചിന്തകള്‍ പോലും അന്യോന്യം പങ്കുവെച്ചപ്പോള്‍
അവര്‍ വിവാഹിതരായെന്നും അനുഭവം.
വിവാഹം എന്നാല്‍ എന്താണ് ?ഇതുവരെ ഉള്ള എല്ലാ വ്യാഖ്യാനങ്ങളെയും നിരസിച്ചുകൊണ്ട് ഈ സിനിമ പറയുന്നു അത് മനസ്സിന്റെ രാസപ്രക്രിയയിലൂടെ വളരെ ശക്തമായ ഉരുകിചേരല് അല്ലാതെ മറ്റൊന്നുമല്ല.
സ്വപ്നങ്ങളും വാക്കുകളും മാത്രം മതി ..
2.1. പുലരിയുടെ പൂക്കള്‍
അവള് അവനു പുലരിയില്‍ നിന്നും ഇറുത്തെടുത്ത ജപ്പാനീസ് പൂക്കള്‍ അയച്ചു കൊടുത്തു.അവള് വധുവെന്നു പ്രഖ്യാപിക്കുന്ന സുന്ദര പുഷ്പങ്ങള്‍
അവന് അത് സൂക്ഷിച്ചു വച്ചു. അവള് അത് വീണ്ടും കൈകളില്‍ എടുക്കുമ്പോള്‍ അവനില്ലായിരുന്നു.

2.2. പട്ടം
അവള് അവനു ഹൃദയം കൊണ്ടു തീര്‍ത്ത അതി മനോഹരമായ പട്ടങ്ങള്‍ അയച്ചു കൊടുത്തു.അവന്റെ മുറിയെ അതു കമനീയമാക്കി .(അല്ലെങ്കില്‍ തന്നെ മിയാഗേയുടെ ജീവിതം പട്ടവുമായി ബന്ധപ്പെട്ടാണല്ലോ. വിവാഹ വാര്‍ഷിക സമ്മാനം ..അവളുടെ പേരിന്റെ അര്‍ത്ഥവും സമ്മാനം എന്നാണു. )
ബംഗാള്‍ ഗ്രാമത്തിന്റെ ആകാശത്തിലേക്ക് അവന് അതിനെ പറത്തി
അവന് അവളില്‍ എന്നപോലെ അതു പറന്നു. ഗ്രാമം ആകാശത്തില്‍ ഒരു പട്ടത്തെ പേര് ചൊല്ലി വിളിച്ചു "ജപ്പാന് വധു "
പ്രതിബന്ധം ഉണ്ടായപ്പോള്‍ കിണഞ്ഞു ശ്രമിച്ചിട്ടും അവനു ആ പട്ടത്തെ രക്ഷിക്കാനായില്ല.
അവനും പട്ടവും .നൂല് മുറിഞ്ഞത് ആകാശത്ത് വെച്ച് .
സിനിമ ആരംഭിക്കുന്നത് പ്രണയത്തിന്റെ ആകാശവും ചിത്രവര്ണപട്ടങ്ങളും നിറഞ്ഞ ഒരു പേടകം ഇറക്കി അതിന്റെ മേല്‍വിലാസക്കാരനെ തേടിയുള്ള യാത്രയിലൂടെ
സിനിമയുടെ അവസാനം നിരവധി പട്ടങ്ങള്‍ ആകാശത്ത് ഉയര്‍ന്നു ഉയര്‍ന്നു പോകുന്ന കാഴ്ച . ആകാശത്തെയും പട്ടത്തെയും ബന്ധിപ്പിക്കുന്ന ചരട് ..അതിനെ ആണോ വിവാഹം എന്നു നാം വിളിക്കുക.?
പട്ടം സന്ധ്യയുടെ മകന് എടുക്കുന്നതും അവള് അതിനു കുട്ടിയെ ശിക്ഷിക്കുന്നതും തുടര്‍ന്ന് പട്ടം കഥയില്‍ നിര്‍ണായക പദവി നേടുന്നതും അതിന്റെ ഉയര്‍ച്ചയിലെ ആഹ്ലാദവും ദുഖവും ഒരേ പോലെ അനുഭവിക്കുന്നതും ..
2.3. വള്ളം .
മനസ്സ് നീറിയപ്പോള്‍ അവന് ഒരു വള്ളത്തിനുള്ളില്‍ ഇറങ്ങി ഇരുന്നു.അല്ല മടിയില്‍ കിടക്കുംപോലെ ഒതുങ്ങി .വള്ളം വരണ്ട അടിത്തട്ടു വരെ കണ്ട ജലാശയത്തില്‍..

അവന്റെ വള്ളം നിശ്ചലം . അത് സ്ഥലപരമായ ബിന്ദുക്കളെ കൂട്ടി യോജിപ്പിച്ചില്ല. ദൂരങ്ങള്‍ മനസ്സില്‍ ഇല്ലാത്ത വള്ളം . നിറഞ്ഞ ജലത്തിലും അതു കെട്ടിയിടപ്പെട്ടത്. .
അവന്റെ മനസ്സില്‍ ദൂരങ്ങള്‍ ഉണ്ടോ ? എഴുത്ത് പേപ്പറും പേനയും വാക്കുകളും ചാരത്തു .അവന് മനസ്സില്‍ വള്ളം തുഴഞ്ഞുകൊന്ടെയിരിക്കുന്നു. ആ തോണി അവളുടെ അടുത്ത് എത്തുന്നുണ്ടാകണം.

ഒടുവില്‍ വെള്ള വസ്ത്രത്തില്‍ അവന്റെ വിധവ എത്തുന്നതും വള്ളത്തില്‍ ..
മറ്റൊരു വിധവ അവനു ഇടം കൊടുത്തതും വള്ളത്തില്‍ ..
ഒടുവില്‍ വള്ളം കറുപ്പും വെളുപ്പും കലര്‍ന്ന ലോകത്തില്‍ നിന്നും അനന്തമായ വെന്മയിലേക്ക് ലയിച്ചു മറഞ്ഞു പോകുകയാണല്ലോ
3.
ജപ്പാന് വധു -ഈ സിനിമയില്‍ ഫോട്ടോഗ്രാഫി അതിന്റെ എല്ലാ സാധ്യതകളെയും കണ്ടെത്തുന്നു.പ്രകൃതിയുടെ ഭാവഭേദങ്ങള്‍ അവള്‍ക്കു അതേ തീവ്രതയോടെ പങ്കിടുന്ന അനുഭവം ഒരുക്കുന്നതിലുള്ള കയ്യടക്കം .നദിയുടെ ഭിന്നവൈകാരിക മുഖങ്ങളെ എത്ര ചെതോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ..വെളിച്ചം കൊണ്ടുള്ള വൈകാരിക തലം നിര്‍മ്മിക്കല്‍ .ബംഗാള്‍ ഗ്രാമാമാക്കഴ്ച്ചകളുടെ സൂക്ഷ്മ ഭാവങ്ങള്‍ ഒപ്പിയെടുക്കല്‍.....
ദൃശ്യ സംയോജനത്തിലും തികവുള്ള അനുഭവം നമ്മള്‍ക്ക് നല്കാന് കഴിഞ്ഞിട്ടുണ്ട്. മിയാഗെ -സ്നേഹമോയ് പരസ്പരം ദൂരത്തെ അടുപ്പിക്കുംപോള് അതിനെ അതിവിദഗ്ധമായി അനുഭവിപ്പിക്കാനും വിജയിച്ചിരിക്കുന്നു

അഭിനയം ,ശബ്ദസന്നിവേശം, സംഗീതം എല്ലാം കൊണ്ടും ഈ സിനിമ ആകര്‍ഷകം.ദൃശ്യസമൃദ്ധം .
ഒടുവില്‍ മിയാഗെ അയാളെ (?) തേടി വരുന്നു.
വെള്ള വസ്ത്രം ധരിച്ചു ശിരോ മുണ്ഡനം ചെയ്ത അവള് ഒരു കടവില്‍ നിന്നും ഉയര്‍ന്നു വരുന്നു. അവള്‍ക്കു പിന്നില്‍ ഒരു തോണി.
അവളെ സ്വീകരിക്കാന്‍ സ്നേഹമോയ് ജീവിച്ച വീട്ടില്‍ മറ്റൊരു വിധവ.
ഇരട്ട വൈധവ്യങ്ങള്‍ .

കളങ്കമില്ലാത്ത സ്നേഹത്തിന്റെ മേലെ നിലയിലേക്ക് സന്ധ്യ അവളെ കൂട്ടികൊണ്ട് പോകുന്നു.
മരണത്തിനു ബന്ധങ്ങളെ മുറിക്കാന്‍ കഴിയുമോ?
പ്രത്യേകിച്ചും ഒരിക്കലും പരസ്പരം കാണാതിരുന്ന ദമ്പതികളെ ?
Directed by | Aparna Sen |
---|---|
Screenplay by | Aparna Sen |
Story by | Kunal Basu |
Starring | |
Music by | Sagar Desai |
Cinematography | Anay Goswamy |
Editing by | Raviranjan Maitra |
Distributed by | Saregama Films |
Release date(s) | 9 April 2010 |
Running time | 105 minutes |
Country | India |
Language |
|
1 comment:
ഉപാധികളില്ലാത്ത സ്നേഹത്തിന്റെ തീവ്രത !!!
Post a Comment