Monday, October 24, 2011

യാത്രയുടെ മായാജാലം

Travellers & Magicians
മനോഹരമായ ഒരു കവിത -അതാണ്‌ ഈ സിനിമ.
      

വളരെ ലളിതമായ ജീവിതം നയിക്കുന്ന ഒരു ഗ്രാമം.
ചെറിയ ആഘോഷങ്ങളും വലിയ സ്നേഹവും.
അവിടെ അമേരിക്ക എന്ന സ്വപ്ന ദേശം ഉള്ളില്‍ താലോലിക്കുന്ന ഒരു യുവ ഉദ്യോഗസ്ഥന്‍ .
ഉള്ള ജോലിയില്‍ അയാള്‍ തൃപ്തനല്ല . 
സ്വപ്ന ഭൂമിയിലേക്കുള്ള അയാളുടെ യാത്രയും യാത്രയ്ക്കുള്ളിലെ യാത്രയുമാണ് പ്രമേയം.
സ്വാര്‍ഥത അതാണ്‌ അയാളുടെ സമ്പത്ത്. അമേരിക്ക മോഹിക്കുന്ന ആളില്‍ നിന്നും    മറ്റൊന്ന്  പ്രതീക്ഷിക്കാമോ  ?
വാഹനങ്ങള്‍  കുറവുള്ള  വഴിയില്‍  കാത്തു  നില്പ് . ശല്യമായി  എത്തുന്ന  ആപ്പിള്‍  കച്ചവടക്കാരനും  സന്യാസിയും . യാത്ര  ഒരു  അനുഭവം  തന്നെ. സോനം -അവളുടെ കൈപിടിച്ച് കയറ്റുമ്പോള്‍ അയാള്‍ ഓര്‍ത്തിരിക്കില്ല യാത്രയുടെ സ്വഭാവം മാറുമെന്നു. യാത്രകള്‍ ആണ് മനസ്സുകളെ അടുപ്പിക്കുക ..പ്രത്യേകിച്ചും മലയും മഞ്ഞും ഉള്ള വഴികളില്‍ . ഇടത്താവളങ്ങളില്‍ പാചകം ചെയ്തും പങ്കിട്ടുമുള്ള ഇടപഴകലുകളില്‍ ..കൂടെ നടന്നും പറഞ്ഞും താണ്ടുന്ന ദൂരങ്ങള്‍ അടുപ്പിക്കുന്ന അകലങ്ങള്‍ .
കഥയ്ക്കുള്ളില്‍ വേറെയും കഥ  .സഹയാത്രികനായി എത്തുന്ന ബുദ്ധ സന്യാസി പറയുന്ന കഥ -അതാകട്ടെ അതി മനോഹരവും . .കഥ കേള്‍ക്കാന്‍ സോനം  എന്ന  പത്തൊന്‍പതു കാരി കൂടി. കഥാഗതി മാറുകയാണ് 
സന്യാസി ആ കഥ വികസിപ്പിക്കുന്നത് യാത്രയുടെ ഇടവേളകളില്‍ . ആ കഥയും മോഹങ്ങളുടെതാണ്.
വൃദ്ധനായ മരം വെട്ടുകാരെന്റെ കഥ യുവസുന്ദരിയായ ഭാര്യയുടെ കഥ . അതോ അവിടേക്ക് എത്തപ്പെടുന്ന ടാഷി എന്ന യുവാവിന്റെ കഥയോ ?. 
ടാഷി- അവനാകട്ടെ സ്വന്തം ഗ്രാമത്തിനപ്പുറമുള്ള   നാട്ടിലെ സുന്ദരികളുടെ കൂടെ ജീവിക്കാനാണ് കൊതി. 
മാജിക് പഠിക്കാന്‍ പോയ അവനും അക്കരെ പച്ച തേടുകയാണ്. മാന്ത്രികവും വിഭ്രമാത്മകമായ ഒരു അനുഭവത്തിലൂടെ ആണ് അവന്‍ വൃദ്ധന്റെ വീട്ടില്‍ എത്തുന്നത്. അവിടെ ആകട്ടെ സന്ദര്‍ശകര്‍ ആരും എത്താറില്ല. 
ആര്‍ക്കും എത്തപ്പെടാനാകാത്തിടത്ത് എല്ലാവരില്‍ നിന്നും വൃദ്ധന്‍ അകന്നു കഴിയുന്നത്‌ ബോധപൂര്‍വം  .ഭാര്യ വശ്യമായ സൌന്ദര്യത്തിനു ഉടമ.. ചെറുപ്പം .അപ്പോള്‍ പിന്നെ കണ്ണ് വീഴാത്ത ഇടം നോക്കി ജീവിക്കണം .വാര്‍ദ്ധക്യം യൌവ്വനത്തെ വിവാഹം കഴിച്ചാല്‍ ..
ജീവിതത്തിന്റെ മറ്റൊരു മുഖം. അവസ്ഥകളോട് പൊരുത്തപ്പെട്ടു ജീവിക്കുമ്പോഴും മനസ്സിന്റെ വന്യമായ ദാഹങ്ങളും കോടാലിയുടെ മൂര്‍ച്ചയുള്ള  ഭയവും ..

സ്വപ്ന ദേശം എന്നത് എവിടെയാണ്? വഴി ദുര്‍ഘടം .ലക്‌ഷ്യം ദൂരെ
എപ്പോഴാണ് പുതിയ സ്വപനങ്ങള്‍ പുതിയ ലോകം കാട്ടിത്തരുന്നത് ?
യാത്രയില്‍ നഷ്ടപ്പെടുന്നതും നേടുന്നതും എന്തെല്ലാമാണ്? അതറിയാന്‍ ഈ സിനിമ കണ്ടാല്‍ മതി.
തിബറ്റിന്റെ ഭൂപ്രകൃതി പോലെ തന്നെയാണ് സിനിമയുടെ ആഖ്യാന പ്രകൃതിയും.


Travellers and Magicians

Travellers and Magicians film poster
Directed byKhyentse Norbu
Produced byRaymond Steiner
Malcolm Watson
Written byKhyentse Norbu
StarringNeten Chokling
Tshewang Dendup
Lhakpa Dorji
Sonam Kinga
Sonam Lhamo
Deki Yangzom
CinematographyAlan Kozlowski
Editing byJohn Scott
Lisa-Anne Morris
Distributed byZeitgeist Films
Release date(s)2003
Running time108 mins
Country Bhutan
 Australia
LanguageDzongkha

Travellers And Magicians - Trailer - YouTube


---

2 comments:

Unknown said...

രണ്ടു വർഷം മുമ്പ് ഫിലിം ഫെസ്റ്റ്ല് കണ്ടിരുന്നു.

ശിഖണ്ഡി said...

torrent downloading start ചെയ്തു... ബാക്കി മൂവി കണ്ടിട്ട് പറയാം